ലോ​സ് ആ​ഞ്ച​ല​സ് പ​ള്ളി​യി​ൽ ദ​ശാ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Monday, September 16, 2019 10:30 PM IST
ലോ​സ് ആ​ഞ്ച​ല​സ്: സെ​ന്‍റ് പ​യ​സ് ടെ​ന്‍റ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ദ​ശാ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റ​ലും ക്നാ​നാ​യ ക​ത്തോ​ലി​ക്കാ റീ​ജ​ണ്‍ ഡ​യ​റ​ക്ട​റു​മാ​യ മോ​ണ്‍. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ വി. ​കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ തി​രി തെ​ളി​ച്ചു കൊ​ണ്ട് ദേ​വാ​ല​യ സ്ഥാ​പ​ന​ത്തി​ന്‍റെ ദ​ശാ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ സ്വാ​ഗ​ത​വും ട്ര​സ്റ്റി ഫി​ലി​പ്പ് ഒ​ട്ട​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു. ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.

2002 ലാ​ണ് ലോ​സ് ആ​ഞ്ച​ല​സി​ൽ ക്നാ​നാ​യ ക​ത്തോ​ലി​ക്ക​ർ​ക്കാ​യി ഒ​രു മി​ഷ​ൻ സ്ഥാ​പി​ച്ച​ത്. ഫാ. ​എ​ബ്ര​ഹാം മു​ത്തോ​ല​ത്താ​യി​രു​ന്നു മി​ഷ​ന്‍റെ ആ​ദ്യ​ത്തെ ഡ​യ​റ​ക്ട​ർ. തു​ട​ർ​ന്ന് ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ൽ, ഫാ. ​ബേ​ബി കു​ട്ടി​യാ​ങ്ക​ൽ എ​ന്നി​വ​ർ മി​ഷ​ൻ ഡ​യ​റ​ക്ട​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ചു. 2005ൽ ​പു​തി​യ പ​ള്ളി സ്ഥാ​പി​ക്കു​ക​യും ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ ഇ​ട​വ​ക​യു​ടെ പ്ര​ഥ​മ വി​കാ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​ട​വ​ക​യും വി​കാ​രി​യാ​യി ചു​മ​ത​ല​യേ​റ്റ ഫാ. ​സി​ജു മു​ട​ക്കോ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഇ​ട​വ​ക സ​മൂ​ഹം സ​ജീ​വ​മാ​യി മു​ന്നേ​റു​ന്നു. ഇ​ട​വ​ക​യോ​ട​നു​ബ​ന്ധി​ച്ചു വി​സി​റ്റേ​ഷ​ൻ സ​ന്യാ​സ​സ​മൂ​ഹ​ത്തി​ന്‍റെ ഒ​രു ഭ​വ​നം ഇ​വി​ടെ​യു​ണ്ട്.

റി​പ്പോ​ർ​ട്ട്: സി​ജോ പ​റ​പ്പ​ള്ളി