റെ​ജി ചെ​റി​യാ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി
Monday, September 16, 2019 10:23 PM IST
ഷി​ക്കാ​ഗോ: ഫോ​മ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റും ഫോ​മ​യു​ടെ സ​മു​ന്ന​ത നേ​താ​വു​മാ​യി​രു​ന്ന റെ​ജി ചെ​റി​യാ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളി​ലൂ​ടെ ത​ന്‍റെ ക​ഴി​വു തെ​ളി​യി​ക്കു​ക​യും ക​ലാ മൂ​ല്യ​മു​ള്ള സാം​സ്കാ​രി​ക ക​ലാ​പ​രി​പാ​ടി​ക​ൾ കേ​ര​ള​ത്തി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു​മു​ള്ള റെ​ജി ചെ​റി​യാ​ന്‍റെ ക​ഴി​വ് മി​ക​വു​റ്റ​താ​യി​രു​ന്നു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കും സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​കാ​ല നി​ര്യാ​ണം നി​ക​ത്താ​നാ​കാ​ത്ത വി​ട​വാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം