ഫിലഡൽഫിയ: പ്രസിദ്ധ മരിയൻ തീർഥാടനകേന്ദ്രമായ ജർമ്മൻടൗണ്‍ മിറാക്കുലസ് മെഡൽ ഷ്രൈനിലേക്ക് ആണ്ടുതോറും നടത്തിവരുന്ന പ്രാർഥനാപൂർണമായ മരിയൻതീർഥാടനവും വേളാങ്കണ്ണിമാതാവിന്റെ തിരുനാളും ഭക്തിപൂർവം സെപ്റ്റംബർ 7 ശനിയാഴ്ച ആഘോഷിക്കപ്പെടുന്നു.
ജർമ്മൻടൗണിനു തിലകക്കുറിയായി നിലകൊള്ളുന്ന മിറാക്കുലസ് മെഡൽ തീർഥാടനകേന്ദ്രത്തിൽ (Miraculous Medal Shrine; 500 East Chelten Avenue, Philadelphia, PA 19144) തുടർച്ചയായി ഇതു എട്ടാംവർഷമാണ് വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ ഭക്തിപൂർവം ആഘോഷിക്കപ്പെടുന്നത്. വിവിധ ഇന്ത്യൻ ക്രൈസ്തവസമൂഹങ്ങളുടെയും, ഫിലഡൽഫിയാ സീറോമലബാർ ഫൊറോനാ പള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡൽ തീർഥാടനകേന്ദ്രമാണ് തിരുനാളിനു നേതൃത്വം നൽകുന്നത്.
സെപ്റ്റംബർ 7 ശനിയാഴ്ച വൈകുന്നേരം നാലുമണി മുതൽ ആരംഭിക്കുന്ന തിരുനാൾ കർമ്മങ്ങളിലേക്ക് എല്ലാ മരിയഭക്തരെയും വിശ്വാസികളെയും സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ ഷ്രൈൻ എക്സികനട്ടീവ് ഡയറക്ടർ റവ. മൈക്കിൾ ജെ കാരൾ, സി.എം; സീറോമലബാർപള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറന്പിൽ, കൈക്കാര·ാർ എന്നിവർ സംയുക്തമായി ക്ഷണിക്കുന്നു.
കിഴക്കിന്റെ ലൂർദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ (Our Lady of Good Health) തിരുസ്വരൂപം 2012 സെപ്റ്റംബർ എട്ടിനാണ് ഫിലഡൽഫിയാ ജർമ്മൻടൗണ്‍ മിറാക്കുലസ് മെഡൽ ഷ്രൈനിൽ അന്നത്തെ സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. കാൾ പീബർ, 2012 ൽ ഫിലാഡൽഫിയാ സീറോ മലബാർപള്ളി വികാരിയായിരുന്ന റവ. ഫാ. ജോണ്‍ മേലേപ്പുറം എന്നിവരുടെ നേതൃത്വത്തിലും, കാർമ്മികത്വത്തിലും ആയിരക്കണക്കിനു മരിയഭക്തരെ സാക്ഷിനിർത്തി ആശീർവദിച്ചു പ്രതിഷ്ഠിച്ചത്.
എല്ലാ തിങ്കളാഴ്ച ദിവസങ്ങളിലും ജർമ്മൻടൗണ്‍ മിറാക്കുലസ് മെഡൽ ഷ്രൈനിൽ രാവിലെ മുതൽ വൈകിട്ടു വരെ വിവിധ സമയങ്ങളിൽ നടക്കുന്ന വി. കുർബാനയിലും, നൊവേനയിലും മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനു മരിയഭക്തർ പങ്കെടുക്കാറുണ്ട്.
മിറാക്കുലസ് മെഡൽ നൊവേന, ആഘോഷമായ തിരുനാൾ കുർബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം, വിവിധ ഇൻഡ്യൻ ഭാഷകളിലുള്ള ജപമാലപ്രാർഥന, തിരുസ്വരൂപം വണങ്ങി നേർച്ചസമർപ്പണം എന്നിവയാണ് തിരുനാൾ ദിവസത്തെ തിരുക്കർമ്മങ്ങൾ.
നവവൈദികനും, ഹൂസ്റ്റണ്‍ സെ. ജോസഫ് സീറോമലബാർ ഫൊറോനാപള്ളി അസിസ്റ്റന്റ് വികാരിയുമായ റവ. ഫാ. രാജീവ് വലിയവീട്ടിലാണ് ഈ വർഷത്തെ തിരുനാൾ കുർബാനയുടെ മുഖ്യകാർമ്മികൻ. സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ ഷ്രൈൻ എക്സികനട്ടീവ് ഡയറക്ടർ റവ. മൈക്കിൾ ജെ കാരൾ, സീറോമലബാർ പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറന്പിൽ എന്നിവർക്കൊപ്പം മറ്റനേകം വൈദികരും സഹകാർമ്മികരാവും.
സീറോമലബാർ ഇടവകയും, വിവിധ ഇന്ത്യൻ ക്രൈസ്തവരും ഒìചേർന്ന് നടത്തുന്ന ഈ തിരുനാളിൽ പങ്കെടുത്ത് ആരോഗ്യമാതാവിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ മരിയഭക്തർക്കു സുവർണാവസരം. ഇന്ത്യൻ അമേരിക്കൻ ക്രൈസ്തവ വിശ്വാസപാരന്പര്യത്തിന്റെയും, പൈതൃകത്തിന്റെയും, മരിയൻ ഭക്തിയുടെയും അത്യപൂർവമായ ഈ കൂടിവരവിലേക്ക് ജാതിമതഭേദമെന്യേ എല്ലാവർക്കും സ്വാഗതം.
സീറോമലബാർ ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറന്പിൽ, കൈക്കാര·ാരായ സജി സെബാസ്റ്റ്യൻ, ബിë പോൾ, പോളച്ചൻ വറീദ്, ജോർജ് വി. ജോർജ്, സെക്രട്ടറി ടോം പാറ്റാനിയിൽ, തി നാൾ കോർഡിനേറ്റർ ജോസ് തോമസ് എന്നിവ ടെ നേതൃത്വത്തിൽ പാരിഷ് കൗണ്‍സിൽ അംഗങ്ങൾ, ഭക്തസംഘടനകൾ, മതബോധനസ്കൂൾ എന്നിവ തി നാളിന്റെ ക്രമീകരണങ്ങൾ ചെയ്തുവ ì. പെ നാളിൽ പങ്കെടുക്കാൻ താåര്യമുള്ളവർക്കായി സീറോമലബാർ പള്ളിയിൽ നിന്നും അന്നേദിവസം മൂന്നിന് ബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്:
ഫാ. വിനോദ് മഠത്തിപ്പറന്പിൽ 6309015724
ടോം പാറ്റാനി 2674567850
റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ