എം​എ​സി​എ​ഫ് റ്റാ​ന്പാ ഓ​ണാ​ഘോ​ഷ​ത്തി​ന് മി​ക​വ് കൂ​ട്ടാ​ൻ മെ​ഗാ ഒ​പ്പ​ന
Tuesday, August 20, 2019 11:13 PM IST
റ്റാ​ന്പാ: എം​എ​സി​എ​ഫ് ഓ​ണാ​ഘോ​ഷ​ത്തി​ന് മി​ക​വ് കൂ​ട്ടാ​ൻ മെ​ഗാ ഒ​പ്പ​ന​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി കൊ​ണ്ടി​രി​ക്കു​ന്നു. ഒ​പ്പ​ന കേ​ര​ള​ത്തി​ലെ വി​ശേ​ഷി​ച്ചും മ​ല​ബാ​റി​ലെ മു​സ്ലീം സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന ജ​ന​കീ​യ ക​ലാ​രൂ​പ​മാ​ണ്. വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള സം​ഘ​നൃ​ത്ത​മാ​ണി​ത്. ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ പോ​കു​ന്ന മ​ണ​വാ​ള​ന്‍റെ ഗു​ണ​ഗ​ണ​ങ്ങ​ൾ മ​ണ​വാ​ട്ടി​ക്കു മു​ന്നി​ല​വ​ത​രി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ഒ​പ്പ​ന​പ്പാ​ട്ടു​ക​ൾ ത​യാറാ​ക്കു​ന്ന​ത്.

തു​ട​ർ​ച്ച​യാ​യി ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലും എം​എ​സി​എ​ഫ് ഓ​ണാ​ഘോ​ഷം നോ​ർ​ത്ത് അ​മേ​രി​ക്ക ക​ണ്ട ഏ​റ്റ​വും വ​ലി​യ നൃ​ത്ത സം​ഗ​മ വേ​ദി​യാ​ണ്. 2017 മെ​ഗാ തി​രു​വാ​തി​ര​യും, 2018 മോ​ഹി​നി​യാ​ട്ടം, തി​രു​വാ​തി​ര മെ​ഗാ നൃ​ത്ത​വും വ​ള​രെ​യ​ധി​കം പ്ര​ശം​സ നേ​ടി​യി​രു​ന്നു. 2019 ഇ​ൽ ക്ലാ​സി​ക്ക​ൽ ഫ്യൂ​ഷ​ൻ, മാ​ർ​ഗം​ക​ളി, നാ​ടോ​ടി നൃ​ത്തം, തി​രു​വാ​തി​ര എ​ന്നി​വ​യോ​ടു കൂ​ടെ ഒ​പ്പ​ന​യും വേ​ദി മ​നോ​ഹ​ര​മാ​ക്കും. എം​എ​സി​എ​ഫ് വി​മ​ൻ​സ് ഫോ​റ​മാ​ണ് ഈ ​മ​നോ​ഹ​ര നൃ​ത്ത ശി​ൽ​പ്പ​ങ്ങ​ൾ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ത്.

ഈ ​വ​ർ​ഷം ഒ​പ്പ​ന​യ്ക്കു നൃ​ത്ത ചു​വ​ടു​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ഷി​ജി തോ​മ​സ്, ആ​ൽ​ഫി ചെ​ന്പ​ര​ത്തി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. മെ​ഗാ ഒ​പ്പ​ന കോ​ർ​ഡി​നേ​റ്റ് ചെ​യ്യു​ന്ന​ത് ഷീ​ല ഷാ​ജു​വാ​ണ്. മ​ല​ബാ​റി​ന്‍റെ ത​ന​ത് ഈ​ണ​ങ്ങ​ൾ​ക്കു നൃ​ത്ത ചു​വ​ടു വ​യ്ക്കു​ന്ന​ത് 40 ഓ​ളം ന​ർ​ത്ത​കി​മാ​രാ​ണ് .

ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ഓ​ണ​ത്തി​ന്‍റെ ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ ഘ​ട​ക​മാ​യ മെ​ഗാ​നൃ​ത്ത​ത്തി​നു ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​വ​ർ അ​ഞ്ജ​ന കൃ​ഷ്ണ​ൻ, സാ​ലി മ​ച്ചാ​നി​ക്ക​ൽ, അ​നീ​ന ലി​ജു, ഷീ​ല ഷാ​ജു, ഡോ​ണ ഉ​തു​പ്പാ​ൻ, ജെ​സ്സി കു​ള​ങ്ങ​ര തു​ട​ങ്ങി​യ​വ​രാ​ണ്.

ഓ​ഗ​സ്റ്റ് 24നു ​റ്റാ​ന്പാ​യി​ലു​ള്ള ക്നാ​നാ​യ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് റ്റാ​ന്പാ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള എ​ല്ലാ ന​ല്ല​വ​രാ​യ നാ​ട്ടു​കാ​രെ​യും സ്നേ​ഹാ​ദ​രു​വു​ക​ളോ​ടെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഓ​ണാ​ഘോ​ഷ​ത്തെ​പ്പ​റ്റി​യു​മു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സു​നി​ൽ വ​ർ​ഗീ​സ് (പ്ര​സി​ഡ​ന്‍റ്) 727 793 4627 , ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ (ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ) 813 334 0123 , പ്ര​ദീ​പ് മ​രു​ത്തു​പ​റ​ന്പി​ൽ (ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ), ജ​യേ​ഷ് നാ​യ​ർ, ഷി​ബു ത​ണ്ടാ​ശേ​രി​ൽ, സ​ണ്ണി ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​രെ സ​മീ​പി​ക്കു​ക.

റി​പ്പോ​ർ​ട്ട്: ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ