ഡാ​ള​സ് ഗാ​ന്ധി പാ​ർ​ക്കി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Monday, August 19, 2019 11:54 PM IST
ഡാ​ള​സ്: മ​ഹാ​ത്മാ​ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തി​മൂ​ന്നാ​മ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ഗ​സ്റ്റ് 15ന് ​സം​ഘ​ടി​പ്പി​ച്ചു.

ഇ​ർ​വിം​ഗ് മ​ഹാ​ത്മാ​ഗാ​ന്ധി മെ​മ്മോ​റി​യ​ൽ പ്ലാ​സാ​യി​ൽ ഡാ​ള​സ് ഫോ​ർ​ട്ട് വ​ർ​ത്ത് മെ​ട്രോ പ്ലെ​ക്സി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ ആ​യി​ര​ത്തി​ൽ​പ​രം പേ​ർ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​താ​യി സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് ഡോ. ​പ്ര​സാ​ദ് തോ​ട്ട​ക്ക​ര ഇ​ന്ത്യ​ൻ പ​താ​ക ഉ​യ​ർ​ത്തി. ഇ​ർ​വിം​ഗ് സി​റ്റി മേ​യ​ർ പ്രൊ​ട്ടേം ഓ​സ്ക​ർ വാ​ർ​ഡ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഗോ​പാ​ൽ പൊ​ന്നം​ഗി, മ​നീ​ഷ് സേ​ത്തി, ടൈ ​ബ്ലെ​ഡോ​സ് എ​ന്നി​വ​രെ കൂ​ടാ​തെ നി​ര​വ​ധി സം​ഘ​ടാ നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ബ്ര​ട്ടീ​ഷ് ആ​ധി​പ​ത്യ​ത്തി​ൽ നി​ന്നും ഇ​ന്ത്യ​യെ സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നു നി​ര​വ​ധി പേ​ർ പീ​ഡ​ന​ങ്ങ​ളും ത്യാ​ഗ​ങ്ങ​ളും സ​ഹി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും ആ ​സ്വാ​ത​ന്ത്ര്യം കാ​ത്തു സൂ​ക്ഷി​ക്കു​വാ​ൻ ഭ​ര​ണാ​ധി​ക​രാ​ക​ളും ഇ​ന്ത്യ​ൻ ജ​ന​ത​യും ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ഡോ. ​പ്ര​സാ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. എം​ജി​എം​എ​ൻ​ടി വി​ത​ര​ണം ചെ​യ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ പ​താ​ക​ക​ൾ വ​ഹി​ച്ചു​കൊ​ണ്ടു ന​ട​ത്തി​യ പ്ര​ക​ട​നം ആ​ക​ർ​ഷ​ക​മാ​യി​രു​ന്നു. ിൃശ2019​മൗ​ഴ19​ശി​റ​ശ​മി​ബ​ള​ഹ​മ​ഴ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ