സാൻഫ്രാൻസിസ്കോ സെന്‍റ് മേരീസ് ദേവാലയത്തിൽ കന്യാമറിയത്തിന്‍റെ ഓർമ്മപെരുന്നാൾ
Friday, August 16, 2019 7:48 PM IST
സാൻഫ്രാൻസിസ്കോ: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട സാൻഫ്രാൻസിസ്കോ സെന്‍റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ കന്യാമറിയത്തിന്‍റെ ഓർമപെരുന്നാൾ ഓഗസ്റ്റ് 17, 18 (ശനി, ഞായർ) തീയതികളിൽ നടത്തുന്നു.

ഓഗസ്റ്റ് 11 ന് വിശുദ്ധ കുർബാനാനന്തരം വികാരി ഫാ. തോമസ് കോര കൊടി ഉയർത്തിയതോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. 17 ന് (ശനി) 12ന് കുട്ടികളുടെ ഈ വർഷത്തെ വെക്കേഷൻ ബൈബിൾ സ്കൂൾ ആരംഭിക്കും. വൈകുന്നേരം 6 ന് സന്ധ്യാ പ്രാർത്ഥനയെ തുടർന്ന് ഫാ. കുരിയൻ പുതുക്കയിൽ (അങ്കമാലി ഭദ്രാസനം) വചന പ്രഘോഷണം നടത്തും.

18ന് (ഞായർ) രാവിലെ 8.45ന് പ്രഭാത പ്രാർഥനയും തുടർന്നു . ഫാ. കുരിയൻ പുതുക്കയലിന്‍റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ആഘോഷമായ റാസയും നടക്കും.

പെരുന്നാളിന്‍റെ ക്രമീകരണങ്ങൾക്കായി കമ്മിറ്റിയംഗങ്ങളായ ബിജോയ് വർഗീസ്, ബിജു വർഗീസ്, ജോബിൻ ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടന്നുവരുന്നു.

പരിശുദ്ധ കന്യാമറിയത്തിന്‍റെ മധ്യസ്ഥതയിൽ അഭയപ്പെട്ട്, പെരുന്നാൾ ആഘോഷങ്ങളിൽ പങ്കു ചേർന്ന് അനുഗ്രഹിതരാകുവാൻ വിശ്വാസിക ളേവരേയും കർത്തൃനാമത്തിൽ ക്ഷണിക്കുന്നതായി വികാരി ഫാ. തോമസ് കോര, സഖറിയ കോര (വൈസ് പ്രസിഡന്‍റ്), ഫ്രെഡി പോൾ (സെക്രട്ടറി), ബേസിൽ പീറ്റർ (ട്രഷറർ) എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ