വേണു ബാലകൃഷ്ണൻ ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോൺഫറൻസിൽ പങ്കെടുക്കും
Friday, July 19, 2019 9:15 PM IST
ന്യുജേഴ്സി: രണ്ട് പതിറ്റാണ്ടോളമായി വ്യത്യസ്ത വാർത്താവതരണ ശൈലികൊണ്ടു മലയാള ദൃശ്യമാധ്യമരംഗത്ത് ഏറെ ശ്രദ്ധേയനായ വേണു ബാലകൃഷ്ണൻ ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോൺഫറൻസിൽ പങ്കെടുക്കുന്നു.

ഒക്ടോബർ 10,11,12 തീയതികളിൽ ന്യൂജേഴ്‌സിയിലെ ഇ-ഹോട്ടലിൽ വച്ചാണ് വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ കോൺഫറൻസ് നടക്കുന്നത്.

മലയാളം വീക്കിലി സബ് എഡിറ്ററായി മാധ്യമരംഗത്ത് തുടക്കം. തുടർന്ന് എട്ട് വർഷത്തോളം ഏഷ്യാനെറ്റിൽ ന്യൂസ് അവർ അവതാരകനായി തിളങ്ങി. റിപ്പോർട്ടർ ടിവി യിലും ,മനോരമ ന്യൂസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. "കാണാതായവരുടെ മനഃശാസ്ത്രം' വേണുവിന്‍റെ ആദ്യ കഥാസമാഹാരമാണ്. ഇപ്പോൾ മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്ററാണ് വേണു.

കേരള ഉന്നത വിദ്യാഭ്യാസ - ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയും മികച്ച വാഗ്മിയും ഗ്രന്ഥകാരനുമായ കെ.ടി. ജലീൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ കോൺഫറൻസിൽ മുഖ്യാതിഥിയായിരിക്കും. ഇന്ത്യാ പ്രസ്ക്ലബിന്‍റെ 8 ചാപ്റ്ററുകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തില്‍ സര്‍വസ്പര്‍ശിയായി പ്രവൃത്തിക്കുന്ന സാമുഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികള്‍, കേരളത്തില്‍ നിന്നുള്ള മാധ്യമ-രാഷ്ട്രീയ പ്രമുഖര്‍, സാഹിത്യപ്രവര്‍ത്തകര്‍ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

എട്ടാമത് ദേശീയ കോണ്‍ഫറൻസിന്‍റെ വിജയത്തിനായി മധു കൊട്ടാരക്കര (പ്രസിഡന്‍റ്),സുനില്‍ തൈമറ്റം (സെക്രട്ടറി), സണ്ണി പൗലോസ് (ട്രഷറര്‍), ജയിംസ് വര്‍ഗീസ് (വൈസ് പ്രസിഡന്‍റ്), അനില്‍ ആറന്മുള (ജോയിന്‍റ് സെക്രട്ടറി), ജീമോന്‍ ജോര്‍ജ്, (ജോയിന്‍റ് ട്രഷറര്‍) തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവേശനം സൗജന്യമായ ഈ സമ്മേളനത്തിലേയ്ക്ക് വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘടനകളെയും സ്വാഗതം ചെയ്തു.