മലങ്കര കാത്തലിക് വെസ്റ്റേണ്‍ കാനഡ കുടുംബ സംഗമവും കാനഡ ദിനവും ആഘോഷിച്ചു
Thursday, July 18, 2019 8:19 PM IST
എഡ്മണ്ടണ്‍: നാലാമത് വെസ്റ്റേണ്‍ കാനഡ മലങ്കര കാത്തലിക് ഫാമിലി കോണ്‍ഫറന്‍സ്, എഡ്മണ്ടണ്‍ കോര്‍പസ് ക്രിസ്റ്റി കാത്തലിക് ചര്‍ച്ചില്‍ സംഘടിപ്പിച്ചു. മലങ്കര കാത്തലിക് നോര്‍ത്ത് അമേരിക്കന്‍ രൂപതാധ്യക്ഷന്‍ ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് അധ്യക്ഷത വഹിച്ച പൊതുയോഗം എഡ്മണ്ടണ്‍ ആര്‍ച്ച് ബിഷപ് റിച്ചാര്‍ഡ് സ്മിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഉക്രെയിന്‍ രൂപത ബിഷപ് ഡേവിഡ് മോട്ടിക്, നാച്വറല്‍ റിസോഴ്‌സ് മിനിസ്റ്റര്‍ അമര്‍ജിത്ത് സോഹി എന്നിവര്‍ ആശംസകൾ നേർന്നു പ്രസംഗിച്ചു.

തദവസരത്തില്‍ സിജു ജോണ്‍ എഡിറ്ററായുള്ള ഫാമിലി കോണ്‍ഫറന്‍സ് സുവനീറും ജോണ്‍സണ്‍ കുരുവിള എഡിറ്ററായുള്ള 'കനേഡിയന്‍ മിറര്‍' എന്ന ന്യൂസ് ലെറ്ററിന്റെ ആദ്യകോപ്പിയും പ്രകാശനം ചെയ്തു. കൃപനിറഞ്ഞ കുടുംബം എന്ന വിഷയത്തെ ആസ്പദമാക്കി ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ്, ഫാ. ബേബി മഠത്തിക്കുന്നില്‍, എലിസബത്ത് എന്നിവര്‍ ക്ലാസ് എടുത്തു.

കോണ്‍ഫന്‍സിനോടനുബന്ധിച്ച് നടന്ന വിവിധ സെഷനുകള്‍ക്ക് കോഓര്‍ഡിനേറ്റര്‍മാരായ ദീപക് ഐസക് (എഡ്മണ്ടണ്‍), തോമസ് ഇരിട്ടി (വാന്‍കൂവര്‍), ജോസഫ് ജോണ്‍ (കാല്‍ഗറി) എന്നിവര്‍ നന്ദി പറഞ്ഞു.

കാനഡയിലെ വിവിധ പ്രൊവിന്‍സുകളില്‍ നിന്നായി ഏകദേശം എഴുപതില്‍പ്പരം കുടുംബങ്ങള്‍ പങ്കെടുത്ത ഈ ഫാമിലി കോണ്‍ഫറന്‍സിന് ഫാ. ജോസി ജോര്‍ജ് തോമസ്, ഫാ. തോമസ് പുതുപ്പറമ്പില്‍, ഫാ. ബേബി മഠത്തിക്കുന്നില്‍, ഫാ. റെജി മാത്യു, ഫാ. ജോസഫ് വടശേരി എന്നിവര്‍ നേതൃത്വം നല്‍കി.

ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസിന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടുകൂടി കുടുംബ സംഗമം സമാപിച്ചു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം