എക്യുമെനിക്കൽ ഗേൾസ് ബാസ്‌കറ്റ്ബോൾ ടൂർണമെന്‍റ് ജൂലൈ 20 ന്
Wednesday, July 17, 2019 9:21 PM IST
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗേൾസ് ബാസ്‌കറ്റ്ബോൾ ടൂർണമെന്‍റ് ജൂലൈ 20നു (ശനി) നടക്കും.

ട്രിനിറ്റി മാർത്തോമ ദേവാലയത്തോടു ചേർന്നുള്ള ട്രിനിറ്റി സെന്‍ററിൽ ( 5810, Almeda Genoa Road, Houston. TX 77048) രാവിലെ 10 മുതലാണ് ടൂർണമെന്‍റ്. ഹൂസ്റ്റണിലെ വിവിധ ഇടവകകളിൽ നിന്ന് പങ്കെടുക്കുന്ന ടീമുകളിൽ കൂടി ഹൂസ്റ്റണിലെ പ്രമുഖരായ ബാസ്കറ്റ്ബാൾ താരങ്ങളാണ് ടൂർണമെന്‍റിൽ മാറ്റുരയ്ക്കുന്നത്. സെന്‍റ് ജോസഫ് സീറോ മലബാർ, സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്, സെന്‍റ് തോമസ് ഓർത്തഡോക്സ്, ട്രിനിറ്റി മാർത്തോമ എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇതോടൊപ്പം 3 പോയിന്‍റ് മൽസരവും ഉണ്ടായിരിക്കും. ടൂർണമെന്‍റ് വിജയികൾക്കും റണ്ണർ അപ്പിനും ട്രോഫികളും മികച്ച താരങ്ങൾക്കു വ്യക്‌തിഗത സമ്മാനങ്ങളും നൽകും.

ഹൂസ്റ്റണിലെ എല്ലാ കായിക പ്രേമികളെയും ടൂർണമെന്‍റിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: ഫാ.ഐസക് ബി. പ്രകാശ് 832 997 9788, ഫാ.എബ്രഹാം സഖറിയ 832 466 3153, റെജി റജി കോട്ടയം 832 723 7995

റിപ്പോർട്ട് : ജീമോൻ റാന്നി