വക്ക​ച്ച​ൻ മ​റ്റ​ത്തി​ലി​ന് ഡാളസിൽ സ്വീകരണം ജൂണ്‍ 17 ന്
Saturday, June 15, 2019 4:55 PM IST
ഗാർലാൻഡ് (ഡാളസ്): കേ​ര​ള​ രാ​ഷ്ട്രീ​യ​ത്തി​ലും ബി​സി​ന​സി​ലും മി​ക​ച്ച നേ​തൃ​പാ​ട​വ​വും സം​ഘ​ട​നാ വൈ​ഭ​വ​വും കൊ​ണ്ട് ഒരുപോലെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച വ്യ​ക്തി​ത്വ​ത്തിനുടമയുമായ വ​ക്ക​ച്ച​ൻ മ​റ്റ​ത്തി​ലി​ന് (എം.​ജെ. വ​ർ​ക്കി മ​റ്റ​ത്തി​ൽ) ഡാളസ് കേരള അസോസിയേഷൻ പൗര സ്വീ​ക​ര​ണം നൽകുന്നു . ജൂ​ണ്‍ 17 ന് (തിങ്കൾ) വൈ​കു​ന്നേ​രം ആ​റി​ന് ഗാർലൻഡിലുള്ള അസോസിയേഷൻ കോൺഫറൻസ് ഹാളിലാണ് സ്വീകരണ പരിപാടികൾ.

ഫോർട്ട് വർത്തിലെ സാമൂഹ്യ സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: റോയ് കൊടുവത്ത് 972 569 7165, ഡാനിയേൽ കുന്നേൽ 469 274 3456, പ്രദീപ് നാഗനൂലിൽ 973 580 8784.

റിപ്പോർട്ട്: പി.പി. ചെറിയാൻ