ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം
Sunday, May 26, 2019 2:40 PM IST
ഫിലഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധന സ്‌കൂള്‍ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും, സ്ഥൈര്യലേപനവും ഭക്തി നിര്‍ഭരമായ ശുശ്രൂഷകളോടെ നടന്നു. ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മികനും, ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, റവ. ഫാ. ജോസ് അയിനിക്കല്‍, റവ. ഫാ. അഗസ്റ്റിന്‍ പാറ്റാനിയില്‍, റവ. ഫാ. സജി മുക്കൂട്ട്, സബ്ഡീക്കന്‍ ബ്രദര്‍ ജോബി ജോസഫ് എന്നിവര്‍ സഹകാര്‍മ്മികരുമായി തിരുക്കര്‍മ്മങ്ങള്‍ നടന്നു. ദിവ്യബലിമധ്യേ ആയിരുന്നു കൂദാശകളുടെ പരികര്‍മ്മം.

മെയ് 11-നു ശനിയാഴ്ച്ച രാവിലെ ഒമ്പതിനു ദിവ്യകാരുണ്യ സ്വീകരണത്തിനു തയാറെടുത്ത കുട്ടികളുടെയും, മാതാപിതാക്കളുടെയും പ്രദക്ഷിണത്തോടെ കര്‍മ്മങ്ങള്‍ സമാരംഭിച്ചു. കുര്‍ബാനമധ്യേ കാര്‍മ്മികര്‍ സ്ഥൈര്യലേപനകൂദാശയിലൂടെ സ്ഥിരതയുടെ ദാതാവായ പരിശുദ്ധാത്മാവിനെ കുട്ടികളുടെ ഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ചു. തുടര്‍ന്നു പ്രഥമദിവ്യകാരുണ്യസ്വീകരണത്തിലൂടെ ഹൃദയ അള്‍ത്താരയില്‍ വാഴുന്ന ഈശോയെത്തന്നെ കുഞ്ഞുങ്ങള്‍ക്കു നല്‍കി.

കഴിഞ്ഞ ഒരുവര്‍ഷത്തെ തീവ്രപരിശീലനത്തിലൂടെ പ്രത്യേകം തയാറാക്കപ്പെട്ട 13 കുട്ടികള്‍ ദിവ്യകാരുണ്യവും, രണ്ടു കുട്ടികള്‍ സ്ഥൈര്യലേപനവും തദവസരത്തില്‍ സ്വീകരിച്ചു. മതാധ്യാപകരായ കാരളിന്‍ ജോര്‍ജ്, ജേക്കബ് ചാക്കോ, ക്രിസ്റ്റല്‍ തോമസ്, ജൂലിയറ്റ് ജോണി, ലീനാ ജോസഫ്, റെജീനാ ജോസഫ് എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി.

അന്യ പോള്‍, ഡെയ്‌സി ചാക്കോ, ഗബ്രിയെല ജിപ്‌സന്‍, ഗബ്രിയെല കോശി, ഗ്രെയ്‌സ് ജോസഫ്, ജെസിക്ക ജോസഫ്, ജൊവെന എല്‍ജൊ, ജോഷ്വാ സോജന്‍, നിതിന്‍ സിറിയക്, ആരണ്‍ ടിജോ, സാവിയോ റോയ്, ഷെയ്ന്‍ സന്തോഷ്, റ്റാര ജോസഫ് എന്നീ കുട്ടികളാണു ഈ വര്‍ഷം പ്രഥമ ദിവ്യകാരുണ്യം, സ്ഥൈര്യലേപനം എന്നീ കൂദാശകള്‍ സ്വീകരിച്ചത്.

ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍, കൈക്കാരന്മാരായ ബിനു പോള്‍, സജി സെബാസ്റ്റ്യന്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി ടോം പാറ്റാനിയില്‍, മതബോധനസ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, സിസിഡി. ടീച്ചേഴ്‌സ്, കുട്ടികളുടെ മാതാപിതാക്കള്‍, പള്ളിക്കമ്മിറ്റി, മരിയന്‍ മദേഴ്‌സ്, ഭക്തസംഘടനാപ്രവര്‍ത്തകര്‍ എന്നിവര്‍ കൂദാശാകര്‍മ്മങ്ങള്‍ക്കുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. കാരളിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ 15 ല്‍പ്പരം യുവഗായകരടങ്ങുന്ന ഇംഗ്ലീഷ് ഗായക സംഘം ദിവ്യബലിമധ്യേ ഗാനങ്ങള്‍ ആലപിച്ചു. പ്രഥമദിവ്യകാരുണ്യസ്വീകരണത്തോടനുബന്ധിച്ച് വര്‍ണമനോഹരമായ ബുക്‌ലെറ്റും പ്രസിദ്ധീകരിച്ചിരുന്നു. ഫോട്ടോ: ജോസ് തോമസ്

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍