മലയാളം സൊസൈറ്റി "മാതൃദിനം' പൊതുചർച്ച നടത്തി
Saturday, May 25, 2019 3:33 PM IST
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ മേയ് മാസ സമ്മേളനം 12ന് സ്റ്റാഫോർഡിലെ ഡിലീഷ്യസ് കേരളാ കിച്ചൻ റസ്റ്ററന്‍റിൽ സംഘടിപ്പിച്ചു. മണ്ണിക്കരോട്ട് സ്വാഗതം ആശംസിച്ചു. മലയാളം സൊസൈറ്റി വൈസ് പ്രസിഡന്‍റും സാമൂഹ്യപ്രവർത്തകയുമായ പൊന്നു പിള്ളയ്ക്ക് സൊസൈറ്റിക്കുവേണ്ടി സെക്രട്ടറി ജി. പുത്തൻകുരിശ് പൂച്ചെണ്ടു നൽകി ആദരിച്ചു. തുടർന്ന് പുത്തൻകുരിശ് അമ്മമാർക്ക് അഭിവാദനങ്ങൾ അർപ്പിച്ച് മാതൃദിനാശംസ എന്ന കവിത ആലപിച്ചു.
“അമ്മമാരേ നിങ്ങൾക്കു വന്ദനം വന്ദനം
ന·യിൻ പൂർണ്ണമാം ഭാവമേ വന്ദനം
നിങ്ങൾതൻ സ്നേഹവും ത്യാഗവുമീദിനം
ഞങ്ങളോർക്കുന്നു സമമല്ലതൊന്നിനും“

തുടർന്ന് കുരിയൻ മ്യാലിൽ മോഡറേറ്ററായി മാതൃദിനത്തെക്കുറിച്ച് ചർച്ച ആരംഭിച്ചു. എ.സി. ജോർജ് അവതരണ പ്രഭാഷണം നടത്തി. പ്രകൃതി അമ്മയാണെന്നും അതുകൊണ്ടുതന്നെ പ്രകൃതിയെ അമ്മയെപ്പോലെ സ്നേഹിക്കുകയും ആദരിക്കേണ്ടതുമാണെന്നും ഭൂമിദിനത്തെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. മാതൃദിനത്തോട് അനുബന്ധിച്ചുള്ള നഴ്സസ് ഡേയെക്കുറിച്ചും അദ്ദേഹം ഓർമ്മപ്പെടുത്തി. അമ്മമാരുടെ സ്പർശമുള്ള നഴ്സുമാരുടെ സേവനങ്ങളും അമുല്യമാണെന്നും അവരേയും അർഹിക്കുന്ന സ്നേഹബഹുമാനങ്ങൾ നൽകി ആദരിക്കേണ്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തുടർന്നുള്ള ചർച്ചയിൽ സദസ്യർ സജീവമായി പങ്കെടുത്തു. ഓരോരുത്തരും അവരരവരുടെ അമ്മമാരുമായുള്ള ജീവിതാനുഭവങ്ങൾ പങ്കുവച്ചു. തുടർന്നു പൊതുചർച്ചയിൽ പൊന്നു പിള്ള, ഈശൊ ജേക്കബ് , എ.സി. ജോർജ്, നൈനാൻ മാത്തുള്ള, ചാക്കൊ മുട്ടുങ്കൽ, തോമസ് തയ്യിൽ, ടോം വിരിപ്പൻ, തോമസ് വർഗീസ്, കുരിയൻ പന്നപ്പാറ, മാത്യു പന്നപ്പാറ, കുര്യൻ മ്യാലിൽ, ജോസഫ് തച്ചാറ, സലിം അറക്കൽ ഈശൊ ജേക്കബ്, ജി. പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട് തുടങ്ങിയവർ പങ്കെടുത്തു. പൊന്നു പിള്ള നന്ദി പറഞ്ഞു. അടുത്ത സമ്മേളനം ജൂണ്‍ രണ്ടിന് നടക്കും.

വിവരങ്ങൾക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്‍റ്) 281 857 9221 (www.mannickarottu.net),
ജോളി വില്ലി (വൈസ് പ്രസിഡന്‍റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്‍റ്) 281 261 4950,
ജി. പുത്തൻകുരിശ് (സെക്രട്ടറി) 281 773 1217