തോമസ് ചാഴികാടന് പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക അനുമോദനങ്ങള്‍ നേര്‍ന്നു
Saturday, May 25, 2019 3:08 PM IST
ഡാളസ്: ഒരുലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തോടെ കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ വിജയിച്ച തോമസ് ചാഴികാടനു പ്രവാസി കേരള കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക വിളിച്ചു കൂട്ടിയ അടിയന്തിര യോഗത്തില്‍ അനുമോദനങ്ങള്‍ നേര്‍ന്നു. ചടങ്ങില്‍ പ്രവാസി കേരളം കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പി. സി. മാത്യു അധ്യക്ഷത വഹിച്ചു.

നാഷണല്‍ പ്രസിഡന്റ് ജെയ്ബു കുളങ്ങര, നാഷണല്‍ സെക്രട്ടറിമാരായ സജി പുതൃകയില്‍,സണ്ണി കാരിക്കല്‍, ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍ സി. വര്‍ഗീസ്, ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഫ്രാന്‍സിസ് ചെറുകര, നാഷണല്‍ കോര്‍ഡിനേറ്റര്‍ മാത്തുക്കുട്ടി ആലുംപറമ്പില്‍, സണ്ണി വള്ളിക്കളം, സഖറിയ കരുവേലി, സെനിത് എലങ്കില്‍, ഡാലസില്‍ നിന്നും തോമസ് എബ്രഹാം, വര്‍ഗീസ് കയ്യാലക്കകം, ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍, ബാബു പാടവത്തില്‍, ജോസ് ചാഴികാടന്‍, മുതലായവര്‍ കേരളാ കൊണ്‌ഗ്രെസ്സ് പാര്‍ട്ടിയുടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്കരനായ എംപിക്കു അനുമോദനങ്ങള്‍ നേര്‍ന്നുകൊണ്ട് പ്രസംഗിച്ചു. ഒപ്പം അമേരിക്കയിലേക്ക് ക്ഷണിക്കുവാനും നേതാക്കള്‍ മറന്നില്ല. രാവിലെ തന്നെ അമേരിക്കയില്‍ നിന്നും പാര്‍ട്ടിയുടെ അനിഷേധ്യ നേതാവും രാജ്യ സഭാ അംഗവുമായ ജോസ് കെ. മാണിയെ വിളിച്ചു അമേരിക്കന്‍ പ്രവാസി സമൂഹത്തിന്റെ അനുമോദനങ്ങള്‍ അറിയിച്ചതായി പി.സി. മാത്യുവും ജോണ്‍ സി. വര്‍ഗീസും സംയുക്തമായി അറിയിച്ചു.

ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഹൂസ്റ്റണില്‍ ഒരു യുഡിഎഫ്. കമ്മിറ്റി രൂപികരിച്ചു പ്രവര്‍ത്തിച്ചതായും അതെ കമ്മിറ്റിയില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച ജോമോന്‍ എടയാടിയില്‍, ജോര്‍ജ്, കൊല്ലാച്ചേരില്‍, സോമന്‍ മുട്ടത്തില്‍, ജെയിംസ് വെട്ടികാണില്‍എം ബേബി മണക്കാടന്‍, ജോര്‍ജ് കാക്കനാടന്‍, ജെയിംസ് തെക്കനാടന്‍, ജോ മൈക്കിള്‍, മുതലായവര്‍ക് സണ്ണി കാരിക്കല്‍ നന്ദി പ്രകാശിപ്പിച്ചു.

കേരളത്തിലെ യുഡഎഫിന്റെ ഏകപക്ഷീയമായ വിജയം വര്‍ഗീയ രാഷ്ട്രീയത്തിനും അക്രമ രാഷ്ട്രീയത്തിനുമുള്ള കേരളാ ജനതയുടെ വിധിയെഴുത്താണെന്നു യോഗം വിലയിരുത്തി. കേദ്രത്തില്‍ കുറേക്കൂടി ശ്രദ്ധ കൊടുത്തു പ്രവര്‍ത്തിക്കേണ്ടിയിരുന്നു എന്ന് കോണ്‍ഗ്രസിന് കേദ്രത്തില്‍ സംഭവിച്ച തോല്‍വിയെ പരാമര്‍ശിച്ചു നേതാക്കള്‍ പറഞ്ഞു. യുപി.എയില്‍ നോര്‍ത്ത് ഇന്ത്യന്‍ നേതാക്കളുടെ ശക്തമായ സ്വാധീനത്തിന്റെ കുറവാണ് ബിജെപിക്കു നേട്ടമുണ്ടാക്കി കൊടുത്തത്. ഇതില്‍ നിന്നും ശക്തി ആര്‍ജ്ജിച്ചു ഇന്ത്യയെ നയിക്കാന്‍ കേരളത്തില്‍ നിന്നുമുള്ള എം.പി മാര്‍ക്കു കഴിയട്ടെ എന്ന് യോഗം ആശംസിച്ചു. വിജയിച്ച എല്ലാ യുഡിഎഫ് എംപിമാര്‍ക്കും യോഗം അനുമോദനങ്ങള്‍ അറിയിച്ചു.