മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ടി​ന് കാ​ൽ​ഗ​റി​യി​ൽ വ​ൻ വ​ര​വേ​ൽ​പ് ന​ൽ​കി
Thursday, May 23, 2019 2:56 PM IST
മി​സി​സാ​ഗാ: സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​ന​ഡ മി​സി​സാ​ഗാ രൂ​പ​താ ഉ​ദ്ഘാ​ട​ന​വും മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ പി​താ​വി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​നോ​ടും അ​നു​ബ​ന്ധി​ച്ചു കാ​ന​ഡ​യി​ലെ​ത്തി​യ സീ​റോ മ​ല​ബാ​ർ കോ​ട്ട​യം രൂ​പ​താ​ധി​പ​ൻ മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് പി​താ​വ്, ത​ന്‍റെ അ​ജ​ഗ​ണ​ങ്ങ​ളാ​യ ക്നാ​നാ​യ വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ കു​ടും​ബ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി കാ​ൽ​ഗ​റി​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​പ്പോ​ൾ കാ​ൽ​ഗ​റി മ​ദ​ർ തെ​രേ​സാ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ ക​നേ​ഡി​യ​ൻ മാ​ർ​ട്ടി​യേ​ഴ്സ് ച​ർ​ച്ചി​ൽ അ​ദ്ദേ​ഹ​ത്തി​നു ഗം​ഭീ​ര വ​ര​വേ​ൽ​പ് ന​ൽ​കി.

തു​ട​ർ​ന്നു കാ​ൽ​ഗ​റി​യി​ലെ വി​ശ്വാ​സ സ​മൂ​ഹ​ത്തി​നു​വേ​ണ്ടി മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ടി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ലും, ഫാ. ​സ​ജോ പു​തു​ശേ​രി, ഫാ. ​പ​ത്രോ​സ് ച​ന്പ​ക്ക​ര, ഫാ. ​ലി​ജു കു​ന്ന​ക്കാ​ട്ടു​മാ​ലി​യി​ൽ എ​ന്നി​വ​രു​ടെ സ​ഹ​കാ​ർ​മി​ക​ത്വ​ത്തി​ലും വി​ശു​ദ്ധ​ബ​ലി​യ​ർ​പ്പി​ച്ചു. വി​ശു​ദ്ധ മ​ദ​ർ​തെ​രേ​സാ ക്രി​സ്തീ​യ വി​ശ്വാ​സ തീ​ക്ഷ​ണ​ത​യി​ൽ സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തു​പോ​ലെ, പ്ര​വാ​സി​ക​ളാ​യ ഓ​രോ വി​ശ്വാ​സി​ക​ളും ക്രി​സ്തീ​യ വി​ശ്വാ​സ പ്ര​ഘോ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

കാ​ൽ​ഗ​റി​യി​ലെ അ​ന്പ​തി​ൽ​പ്പ​രം വ​രു​ന്ന ക്നാ​നാ​യ ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ളാ​യ കു​ടും​ബ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ യോ​ഗ​ത്തി​ലും തു​ട​ർ​ന്നു ന​ട​ന്ന സ്നേ​ഹ​വി​രു​ന്നി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കു​ക​യു​ണ്ടാ​യി.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം