ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പി​ക്നി​ക് ജൂ​ണ്‍ 15ന്
Thursday, May 23, 2019 2:50 PM IST
ഷി​ക്കാ​ഗോ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും ആ​ദ്യ​ത്തെ സാ​മൂ​ഹ്യ സം​ഘ​ട​ന​യാ​യ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പി​ക്നി​ക് ജൂ​ണ്‍ 15ന് ​ആ​ശ​ഴ യ​ലി​റ ഹ​മ​സ​ല ഉ​ലെു​ഹ​മ​ശി​ലെ ൽ ​വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു. രാ​വി​ലെ 9 മു​ത​ൽ തു​ട​ങ്ങു​ന്ന പി​ക്നി​ക് വൈ​കു​ന്നേ​രം 6 വ​രെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഓ​ട്ട​മ​ത്സ​രം, കാ​ൻ​ഡി പി​ക്കിം​ഗ്, ത്രോ ​ബോ​ൾ, വ​ടം​വ​ലി തു​ട​ങ്ങി​യ വി​വി​ധ​ങ്ങ​ളാ​യ മ​ത്സ​ര​ങ്ങ​ളും കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും പു​രു​ഷന്മാർ​ക്കും പ്ര​ത്യേ​കം പ​ങ്കെ​ടു​ക്ക​ത്ത​ക്ക രീ​തി​യി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

സാ​മൂ​ഹ്യ സം​ഘ​ട​ന ന​ട​ത്തു​ന്ന ഈ ​പി​ക്നി​ക് നാ​ട്ടു​കാ​രും സു​ഹൃ​ത്ത​ക്ക​ളു​മാ​യി സൗ​ഹൃ​ദ​ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​നും ഇ​ത് ഒ​രു ന​ല്ല അ​വ​സ​ര​മാ​യി​രി​ക്കും. എ​ല്ലാ മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളെ ഈ ​പി​ക്നി​ക്കി​ലേ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ, സെ​ക്ര​ട്ട​റി ജോ​ഷി വ​ള്ളി​ക്ക​ളം സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. പി​ക്നി​ക് ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ ലൂ​ക്ക് ചി​റ​യി​ൽ മ​റ്റു കോ​ർ​ഡി​നേ​റ്റേ​ഴ്സാ​യ മ​നോ​ജ് അ​ച്ചേ​ട്ട്, ഷാ​ബു മാ​ത്യു, ജോ​ർ​ജ് പ്ലാ​മൂ​ട്ടി​ൽ, റ്റോ​ബി​ൻ മാ​ത്യു, കാ​ൽ​വി​ൻ ക​വ​ല​യ്ക്ക​ൽ, സ​ന്തോ​ഷ് കാ​ട്ടൂ​ക്കാ​ര​ൻ എ​ന്നി​വ​രാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം