ക്നാ​നാ​യ റീ​ജ​ണ്‍ പ്രീ​മാ​രേ​ജ് കോ​ഴ്സ് സാ​ൻ ഹോ​സ​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു
Thursday, May 23, 2019 2:43 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ക്നാ​നാ​യ റീ​ജ​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ണ്‍ 28, 29, 30 തീ​യ​തി​ക​ളി​ൽ കാ​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ ഹോ​സ​യി​ലു​ള്ള സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദൈ​വാ​ല​യ​ത്തി​ൽ പീ​മാ​രേ​ജ് കോ​ഴ്സ് ന​ട​ത്ത​പ്പെ​ടു​ന്നു.

വി​വാ​ഹി​ത​രാ​കു​വാ​ൻ ത​യാ​റെ​ടു​ക്കു​ന്ന യു​വ​തി യു​വാ​ക്ക​ൾ അ​റി​ഞ്ഞി​രി​ക്കേ​ണ്ട വി​വി​ധ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി പ്ര​ഗ​ൽ​ഭ​രാ​യ വ്യ​ക്തി​ക​ൾ ഈ ​ത്വ്രി​ദി​ന കോ​ഴ്സി​നു നേ​തൃ​ത്വം ന​ൽ​കു​ന്നു. അ​മേ​രി​ക്ക​യി​ലും ഇ​ന്ത്യ​യി​ലും വി​വാ​ഹി​ത​രാ​കു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന മു​ഴു​വ​ൻ ക​ത്തോ​ലി​ക്കാ യു​വ​ജ​ന​ങ്ങ​ളും ഈ ​കോ​ഴ്സി​ൽ പ​ങ്കെ​ടു​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ക​ര​സ്ഥ​മാ​ക്ക​ണ​മെ​ന്ന് ക്നാ​നാ​യ റീ​ജ​ണ്‍ ഡ​യ​റ​ക്ട​ർ മോ​ണ്‍. തോ​മ​സ് മു​ള​വ​നാ​ൽ ഓ​ർ​മ്മി​പ്പി​ക്കു​ന്നു. കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ​ക്ക് ഏ​റെ മൂ​ല്യ​ശോ​ഷ​ണം നേ​രി​ടു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ, യു​വ​ജ​ന​ങ്ങ​ൾ വി​വാ​ഹ​ത്തി​നു മു​ൻ​പാ​യി ഇ​ത്ത​രം കോ​ഴ്സു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് തി​ക​ച്ചും ഉ​ചി​ത​മാ​ണെ​ന്ന് ഫൊ​റോ​ന വി​കാ​രി ഫാ. ​സ​ജി പി​ണ​ർ​ക്ക​യി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്രീ​മാ​രേ​ജ് കോ​ഴ്സി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഫാ. ​സ​ജി പി​ണ​ർ​ക്ക​യി​ൽ 2246596586, റ്റോ​ണി പു​ല്ലാ​പ്പ​ള്ളി 630 205 5078 എ​ന്നീ​വ​രെ ബ​ന്ധ​പ്പെ​ട്ട് പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ക്നാ​നാ​യ റീ​ജി​യ​ണി​ന്‍റെ അ​ടു​ത്ത പ്രീ​മാ​ര്യേ​ജ് കോ​ഴ്സ് ഒ​ക്ടോ​ബ​ർ 18 മു​ത​ൽ 20 വ​രെ ഷി​ക്കാ​ഗോ തി​രു​ഹൃ​ദ​യ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന ദൈ​വാ​ല​യ​ത്തി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: ബി​നോ​യി കി​ഴ​ക്ക​ന​ടി