തോമസ് സി. നൈനാന്‍ റോക്ക്‌ലാന്‍ഡില്‍ നിര്യാതനായി
Tuesday, May 21, 2019 12:44 PM IST
ന്യുസിറ്റി, ന്യുയോര്‍ക്ക്: ഡമോക്രാറ്റിക് പാര്‍ട്ടി നേതാവും മുന്‍ സിഎസ്ഇഎ പ്രസിഡന്റുമായിരുന്ന ടോം നൈനാന്റെ പിതാവ് തോമസ് സി. നൈനാന്‍ (84) റോക്ക്‌ലാന്‍ഡില്‍ നിര്യാതനായി. കോഴഞ്ചേരി കുറിയന്നൂര്‍ ചക്കനാട്ട് കുടുംബാംഗമാണ്.

കുറിയന്നൂര്‍ ചക്കംവേലി കുടൂംബാംഗം അന്നമ്മ നൈനാണ് ഭാര്യ. ലാസ് വേഗസിലുള്ള മാത്യൂസ് നൈനാന്‍, ന്യുസിറ്റിയിലുള്ള റോസമ്മ സേവിയര്‍ എന്നിവരാണു മറ്റു മക്കള്‍. മരുമകള്‍: മറിയാമ്മ നൈനാന്‍.

അഞ്ചു കൊച്ചുമക്കളുണ്ട്. സോഫിയ ഫിലിപ്‌സ്, ആന്‍ മറി നൈനാന്‍, സാലി നൈനാന്‍, റേച്ചല്‍ നൈനാന്‍, ജോണ്‍ സേവിയര്‍. കൊച്ചു മക്കളുടെ മക്കള്‍: ലോറന്‍സോ ബ്രിറ്റൊ, അലിയ ബ്രിറ്റൊ.

സഹോദരര്‍: എ.എന്‍. ഫിലിപ്പോസ് (മുംബൈ), സി.ടി. ഏബ്രഹാം (ഷിക്കാഗോ), സൂസമ്മ സ്‌കറിയ (കാരംവേലി)

പൊതുദര്‍ശനം മെയ് 23 വ്യാഴാഴ്ച വൈകുന്നേരം നാലു മുതല്‍ 9 വരെ സെന്റ് ജയിംസ് മാര്‍ത്തോമ്മാ ചര്‍ച്ച്, 42, ഫോര്‍ത്ത് സ്റ്റ്രീറ്റ്, ഹില്‌ബേണ്‍, ന്യു യോര്‍ക്ക് 10931.

സസ്‌കാര ശുശ്രൂഷ മെയ് 24-നു വെള്ളിയാഴ്ച രാവിലെ പത്തിനു സെന്റ് ജെയിംസ് ചര്‍ച്ചില്‍. തുടര്‍ന്ന് നാനുവറ്റ് സെന്റ് ആന്റണീസ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കാരം.