ഫോ​മ പേ​ജി​ന് ഫെ​യ്സ്ബു​ക്കി​ന്‍റെ അം​ഗീ​കാ​രം
Monday, April 22, 2019 9:54 PM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ സം​ഘ​ട​ന​യാ​യ ഫോ​മ​യ്ക്കു ഫേ​സ്ബു​ക്കി​ന്‍റെ അം​ഗീ​കാ​രം. ഓ​ർ​ഗ​നൈ​സേ​ഷ​നു​ക​ൾ​ക്കു കി​ട്ടു​ന്ന ഗ്രേ ​ചെ​ക്ക് മാ​ർ​ക്ക് ആ​ണ് ഇ​പ്പോ​ൾ ഫോ​മ​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ന് കി​ട്ടി​യി​രി​ക്കു​ന്ന​ത്. ഈ ​ഈ​സ്റ്റ​ർ, വി​ഷു നാ​ളു​ക​ളി​ൽ മ​ല​യാ​ളി​ക​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ ഫോ​മാ​ക്കു സോ​ഷ്യ​ൽ​മീ​ഡി​യ രം​ഗ​ത്തെ അ​തി​കാ​യ​ക​രാ​യ ഫേ​സ്ബു​ക്കി​ന്‍റെ അം​ഗീ​കാ​രം കി​ട്ടു​ക എ​ന്നു​ള്ള​ത് വ​ലി​യ ഒ​രു നേ​ട്ട​മാ​ണ്.

ഈ ​അം​ഗീ​കാ​രം കി​ട്ടി​യി​രി​ക്കു​ന്ന സം​ഘ​ട​ന​ക​ളെ ഫേ​സ്ബു​ക്കി​ൽ തി​ര​യു​ന്ന​വ​ർ​ക്ക് ധ്രു​ത​ഗ​തി​യി​ൽ സം​ഘ​ട​ന​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ക എ​ന്നു മാ​ത്ര​മ​ല്ല ഈ ​സം​ഘ​ട​ന ഒ​രു അം​ഗീ​കൃ​ത സം​ഘ​ട​ന​യാ​ണെ​ന്ന് എ​ളു​പ്പ​ത്തി​ൽ മ​ന​സി​ലാ​ക്കു​വാ​നും സാ​ധി​ക്കും. ഫോ​മാ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ പി​ആ​ർ​ഒ ബി​ജു തോ​മ​സ് പ​ന്ത​ളം, യൂ​ത്ത് റെ​പ്ര​സെ​ന്േ‍​റ​റ്റീ​വ് ആ​ഞ​ല സു​രേ​ഷ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ജു ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മാ​ണ് ഫോ​മ​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ഫേ​സ്ബു​ക് പേ​ജ് കൂ​ടാ​തെ ഇ​ൻ​സ്റ്റാ​ഗ്രാം, ട്വി​റ്റെ​ർ, ലി​ങ്ക്ഡ് ഇ​ൻ തു​ട​ങ്ങി​യ സോ​ഷ്യ​ൽ മീ​ഡി​യ, പ്രൊ​ഫ​ഷ​ണ​ൽ മാ​ധ്യ​മ​ങ്ങ​ളെ​യും ഫോ​മാ ഉ​പ​യോ​ഗി​ക്കു​ന്നു.

ഒ​രു വ്യ​ക്തി​യെ സം​ബ​ന്ധി​ച്ച് മാ​ത്ര​മ​ല്ല ഒ​രു ബി​സി​ന​സി​നും ഒ​രു കോ​ർ​പ​റേ​ഷ​നും, നോ​ണ്‍ പ്രോ​ഫി​റ്റ് ഓ​ർ​ഗ​നൈ​സേ​ഷ​നും ഒ​ക്കെ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ന്ന് വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന ഒ​രു മേ​ഖ​ല​യാ​ണ്. ത​ങ്ങ​ളു​ടെ ബി​സി​ന​സു​ക​ൾ, സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​ക, പ്ര​ധാ​ന​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കു​ക അ​ങ്ങ​നെ എ​ന്തു​ത​ന്നെ ആ​യാ​ലും അ​തി​നു​ള്ള ഒ​രു വ​ലി​യ മാ​ർ​ഗ​വും ആ​ശ്ര​യു​മാ​യി​ട്ടാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യെ ഇ​ന്ന് ജ​ന​ങ്ങ​ൾ കാ​ണു​ന്ന​ത്. ഫോ​മ​യ്ക്കു കി​ട്ടി​യ ഈ ​അം​ഗീ​കാ​രം അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി കാ​ണു​ന്ന​താ​യി ഫോ​മ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ് ചാ​മ​ത്തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് എ​ബ്ര​ഹാം, ട്ര​ഷ​റാ​ർ ഷി​നു ജോ​സ​ഫ് ,വൈ​സ് പ്ര​സി​ഡ​ൻ​റ് വി​ൻ​സെ​ന്‍റ് ബോ​സ് മാ​ത്യു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ജു ജോ​സ​ഫ്, ജോ​യി​ന്‍റ് ട്രേ​ഷ​റാ​ർ ജ​യി​ൻ ക​ണ്ണ​ച്ചാ​ൻ​പ​റ​ന്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Please click and like FOMAA page
https://www.facebook.com/OfficialFOMAA/


റി​പ്പോ​ർ​ട്ട്: ജോ​സ് ഏ​ബ്ര​ഹാം