ഷിക്കാഗോ ഗീതാ മണ്ഡലം വിഷു ആഘോഷങ്ങള്‍ 20-ന്
Saturday, April 20, 2019 7:45 PM IST
ഷിക്കാഗോ: ഐശ്വര്യത്തിന്‍റെ പൂത്താലവുമേന്തി ഷിക്കാഗോ ഗീതാ മണ്ധലം വിഷു ആഘോഷിക്കുന്നു. ഏപ്രില്‍ 20 ന് (ശനിയാഴ്ച) രാവിലെ 9 നാണ് ആഘോഷ പരിപാടികൾ.

മഹാ ഗണപതി പൂജ , മഹാ വിഷു പൂജ , പുരുഷസൂക്ത അര്‍ച്ചന, നാരായണസൂക്ത അര്‍ച്ചന, ശ്രീ സൂക്താര്‍ച്ചന, നാരായണീയ പാരായണവും പ്രവചനവും വിഷുക്കണി, വിഷു കൈനീട്ടം, ശ്രീകൃഷ്ണാര്‍ച്ചന, ദീപാരാധന, വിഷു സദ്യ എന്നീ പരിപാടികളാണ് മുന്‍ വർഷങ്ങളിലെ പോലെ ഈ വര്‍ഷവും ഗീതാമണ്ഡലം, ഷിക്കാഗോ ഹൈന്ദവ സമൂഹത്തിന് ജീവിതത്തില്‍ എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ മറ്റൊരു വിഷു കൈനീട്ടമാണ് ഒരുക്കിയിരിക്കുന്നത്.

സനാതന ധര്‍മ്മത്തെ ആസ്പദമാക്കി കുട്ടികൾക്ക് മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ഈആധുനിക യുഗത്തില്‍ ലോകം മുഴുവന്‍ സനാതന ധര്‍മ്മത്തിലേക്ക് മാറുമ്പോള്‍, നമ്മുടെ പുത്തന്‍ തലമുറ നമ്മുടെ സാംസ്ക്കാരിക ധാരകളില്‍നിന്നും, തനതായ സാഹിത്യസ്വരൂപങ്ങളില്‍നിന്നും അകന്നുപോകുന്ന പ്രവണത ശക്തമാണ്. അന്ധമായ പാശ്ചാത്യവല്ക്കരണവും അതുമൂലമുള്ള സംസ്കാരലോപവും ആണ് ഇന്ന് ഹൈന്ദവ സമൂഹം നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി. അതിനുള്ള ഏറ്റവുംനല്ല പ്രതിവിധി സനാതനധര്‍മ്മത്തെ പഠിച്ച്, ആ നന്മകള്‍ പങ്കിടുക എന്നതാണ്. ഓരോ ഭാരതീയന്റെയും സ്വകാര്യ അഹംങ്കാരമായ ഭാരതീയ പൈതൃകവും നമ്മുടെ സംസ്കൃതിയും, ആചാരാഅനുഷ്ഠാനങ്ങളും അടുത്ത തലമുറയിലേക്ക് എത്തിക്കുവാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ഷിക്കാഗോ ഗീതാമണ്ഡലം സനാതന ധര്‍മ്മത്തെ ആസ്പദമാക്കി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

ജയ് ചന്ദ്രന്‍ 847 361 7653, ബൈജു മേനോന്‍ 847 749 7444, ആനന്ദ് പ്രഭാകര്‍ 847 7160599, അജി പിള്ള 847 899 1528, ബിജു കൃഷ്ണന്‍ 224 717 9624.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം