ഷിക്കാഗോ മലയാളി അസോസിയേഷൻ കലാമേള: ലോഗോ പ്രകാശനം ചെയ്തു
Saturday, March 23, 2019 4:56 PM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ നടത്തുന്ന കലാമേള 2019 ന്‍റെ ലോഗോ പ്രകാശനം പ്രസിഡന്‍റ് ജോൺസൺ കണ്ണൂക്കാടൻ നിർവഹിച്ചു. അസോസിയേഷൻ എല്ലാ വർഷവും നടത്തി വരാറുള്ള കലാമേള ഏപ്രിൽ 27 ന് സെന്‍റ് തോമസ് സീറോ മലബാർ കത്തിഡ്രൽ ഹാളിലാണ് (5000 St. Charles Rd, Bell wood, IL-60104) അരങ്ങേറുക.

ആൽവിൻ ഷിക്കൂർ ചെയർമാനും 630 274 5423, ഷൈനി ഹരിദാസ് 630 290 7143, സാബു കട്ടപ്പുറം 847 791 1452, സന്തോഷ് കാട്ടുക്കാരൻ 773 469 5048 എന്നിവർ കോ ചെയർമാന്മാരുമായ കമ്മിറ്റിയാണ് മേളയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.

മാർച്ച് 25 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ സംഘടനയുടെ വെബ്സൈറ്റായ www.chicagomalayaleeassociation.org ൽ തുടങ്ങുന്നതാണ്. ഏപ്രിൽ 20 ന് റജിസ്ട്രേഷൻ അവസാനിക്കും. ഒരേ സമയം നാലു സ്റ്റേജുകളിലായാണ് കലാമേള നടക്കുന്നത്. കഴിഞ്ഞ കാലഘട്ടങ്ങളിൽ നടത്തി വന്നിരുന്ന കലാമേളകളിൽ നിന്നും കലാമേള 2019 ന്‍റ് പ്രത്യേകത ഡബ്മാഷ് കരോക്കി ഉപയോഗിച്ച് സംഗീതം ആലപിക്കുന്നതും അധികമായി ചേർത്തിട്ടുള്ളതാണ്. മാത്രമല്ല ഓരോ പരിപാടിയും കഴിഞ്ഞ് 10 മിനിട്ടിനുള്ളിൽ റിസർവ് സ്ക്രീനിൽ കാണാവുന്നതുമാണ്.അനാവശ്യമായി സമയം ഒഴിവാക്കുന്നതിന്‍റെ ഭാഗമായി കലാമേളയുടെ വിധി കർത്താക്കൾക്ക് കംപ്യൂട്ടറുകൾ ലഭ്യമാക്കുന്നതുമാണ്. ആൽവിൻ ഷിക്കൂറിന്‍റെ നേതൃത്വത്തിൽ ഇതിനായി എല്ലാവിധ സജ്ജീകരണങ്ങളും ഉടൻ തന്നെ പൂർത്തീകരിക്കും.

ലോഗോ പ്രകാശന ചടങ്ങിൽ ജോസ് സൈമൺ മുണ്ടപ്ലാക്കിൽ, ജെസി റിൻസി, ലൂക്ക് ചിറയിൽ, ലീല ജോസഫ്, ജോഷി വള്ളിക്കളം, മനോജ് അച്ചേട്ട്, ഷൈനി ഹരിദാസ്, ജിതേഷ് ചുങ്കത്ത്, ഫിലിപ്പ് പുത്തൻപുരയിൽ, ജോൺസൺ കണ്ണൂക്കാടൻ, സന്തോഷ് കാട്ടൂക്കാരൻ, ആൽവിൻ ഷിക്കൂർ, സജി മണ്ണംച്ചേരിൽ, ജിമ്മി കണിയാലി, ഷാബു മാത്യു, രഞ്ജൻ എബ്രഹാം, സാബു കട്ടപുറം, സന്തോഷ് കുര്യൻ, റ്റോബിൻ മാത്യു, ജോർജ് പ്ലാമ്മൂട്ടിൽ എന്നിവർ പങ്കെടുത്തു.