റ്റി.വി ജോർജ് ഐപിഎല്ലില്‍ പ്രസംഗിക്കുന്നു
Saturday, March 23, 2019 3:56 PM IST
ഡാളസ് : ചർച്ച് ഓഫ് ഗോഡ്‌ ഡാളസ് മുൻ പാസ്റ്ററും മുപ്പത്തിയഞ്ചോളം ക്രൈസ്തവ ഗ്രന്ഥങ്ങളുടെ രചിയിതാവും സുവിശേഷ പ്രസംഗികനുമായ റ്റി.വി ജോർജ് മാർച്ച് 26 ന് (ചൊവ്വ) ഇന്‍റര്‍ നാഷണല്‍ പ്രയര്‍ ലൈനില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനക്കായി ഒത്തുചേരുന്ന ഒരു പൊതുവേദിയാണ് ഇന്‍റര്‍ നാഷണല്‍ പ്രയര്‍ ലൈൻ .ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 നാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ ലൈന്‍ സജീവമാകുന്നത്.

പാസ്റ്റർ ജോർജിന്‍റെ പ്രസംഗം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 16417150665 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

[email protected], സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207

റിപ്പോർട്ട്: പി.പി. ചെറിയാൻ