സബ്രീനാ സിംഗ് കോറി ബുക്കറുടെ പ്രചാരണ പ്രസ് സെക്രട്ടറി
Tuesday, March 19, 2019 10:19 PM IST
ന്യൂജേഴ്‌സി: 2020 ല്‍ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ന്യൂജേഴ്‌സി സെനറ്റര്‍ കോറി ബുക്കറുടെ തെരഞ്ഞെടുപ്പു പ്രചാരണ നാഷണല്‍ പ്രസ് സെക്രട്ടറിയായി ഇന്ത്യന്‍ അമേരിക്കന്‍ വംശജ സബ്രീനാ സിംഗിനെ നിയമിച്ചു.

ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ഡെപ്യൂട്ടി കമ്മ്യൂണിക്കേഷന്‍ മുന്‍ ഡയറക്ടറായിരുന്നു സബ്രീനാ . 2016 ഹില്ലരി ക്ലിന്‍റണിന്‍റെ തെരഞ്ഞെടുപ്പു പ്രചാരണത്തിലും സബ്രീനാ നിര്‍ണായക പങ്കായിരുന്നു വഹിച്ചിരുന്നത് .വൈറ്റ് ഹൗസ് പ്രസ് ബ്രീഫിങ്ങിനെ കുറിച്ചു രൂക്ഷമായി വിമര്‍ശിച്ചിരുന്ന സബ്രീന മാധ്യമങ്ങളോടും, പൊതുജനങ്ങളോടും നുണ മാത്രമാണ് വൈറ്റ് ഹൗസ് പ്രസ് ചുമതലയുള്ള സാറാ സാന്റേഴ്‌സ് പറയുന്നതെന്ന് കുറ്റപ്പെടുത്തി. നാഷണല്‍ പ്രസ് സെക്രട്ടറി എന്ന നിലയില്‍ പൊതുജനങ്ങളെ സത്യം അറിയിക്കുന്ന ഉത്തരവാദിത്വവും അതോടൊപ്പം കോറി ബുക്കറെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്നതിനുള്ള ചുമതലയും പരമാവധി നിറവറ്റുമെന്ന് സബ്രീനാ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ