ട്ര​​​​​ഷ​​​​​റി സ്തം​ഭ​നം ഒ​ഴി​വാ​ക്കാ​ൻ ട്രം​പ് ബി​ല്ലി​ൽ ഒ​പ്പി​ടും; മ​തി​ൽ പ​ണി​യാ​ൻ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പിച്ചേക്കും
Friday, February 15, 2019 9:34 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വീ​ണ്ടു​മൊ​രു ട്ര​​​​​ഷ​​​​​റി സ്തം​ഭ​നം ഒ​ഴി​വാ​ക്കു​ന്ന​തി​ന് ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി മു​ന്നോ​ട്ടു വ​ച്ച 1.375 ബി​ല്യ​ൻ ഡോ​ള​റി​ന്‍റെ ബി​ല്ലി​ൽ പ്ര​സി​ഡ​ന്‍റ് ട്രം​പ് ഒ​പ്പി​ടു​മെ​ന്നും, തു​ട​ർ​ന്ന് അ​തി​ർ​ത്തി മ​തി​ലി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ത​ട​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് യു​എ​സി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു സൈ​ന്യ​ത്തെ മ​തി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന പ​ണി ഏ​ൽ​പി​ക്കു​മെ​ന്നും വൈ​റ്റ് ഹൗ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കു​ന്ന​തോ​ടെ പ്ര​സി​ഡ​ന്‍റി​നു ല​ഭി​ക്കു​ന്ന അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചു അ​തി​ർ​ത്തി മ​തി​ൽ പ​ണി​യു​ന്ന​തി​ന് സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഭൂ​മി പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നും മ​റ്റു ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നും കൂ​ടു​ത​ൽ ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​നും ക​ഴി​യു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സെ​ന​റ്റ് ഭൂ​രി​പ​ക്ഷ പാ​ർ​ട്ടി​യു​ടെ ലീ​ഡ​ർ മി​ച്ചു മെ​ക്കോ​ണ​ൽ ഇ​തു സം​ബ​ന്ധി​ച്ചു നേ​ര​ത്തെ സൂ​ച​ന ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് വൈ​റ്റ് ഹൗ​സി​ൽ നി​ന്നും ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പു​ണ്ടാ​യ​ത്.

നാ​ഷ​ന​ൽ എ​മ​ർ​ജ​ൻ​സി പ്ര​ഖ്യാ​പി​ച്ചാ​ൽ നി​യ​മ​പ​ര​മാ​യി നേ​രി​ടു​ന്ന​തി​ന് ഇ​തി​ന​കം ത​ന്നെ നി​ര​വ​ധി സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ എ​ല്ലാ പ​ഴു​തു​ക​ളും അ​ട​ച്ചാ​ണ് എ​മ​ർ​ജ​ൻ​സി പ്ര​ഖ്യാ​പി​ക്കു​ക​യെ​ന്ന് വൈ​റ്റ് ഹൗ​സ് വ​ക്താ​വ് സാ​റാ ഹ​ക്ക​ബി പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി 16 വെ​ള്ളി​യാ​ഴ്ച മാ​ത്ര​മേ ഇ​തു സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ തീ​രു​മാ​നം പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കൂ.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ