ഡ​ൻ​വ​റി​ൽ അ​ധ്യാ​പ​ക സ​മ​രം ഒ​ത്തു​തീ​ർ​ന്നു; 11.7 ശ​ത​മാ​നം ശ​ന്പ​ള വ​ർ​ധ​ന​വ് പ്ര​ഖ്യാ​പി​ച്ചു
Friday, February 15, 2019 7:17 PM IST
ഡ​ൻ​വ​ർ: ശ​ന്പ​ള വ​ർ​ധ​ന​വും മെ​ച്ച​പ്പെ​ട്ട ജീ​വി​ത സൗ​ക​ര്യ​ങ്ങ​ളും വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഫെ​ബ്രു​വ​രി 11 തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഡെ​ൻ​വ​ർ അ​ധ്യാ​പ​ക​ർ ന​ട​ത്തി​വ​ന്നി​രു​ന്ന ബ​ഹി​ഷ്ക​ര​ണ സ​മ​രം യൂ​ണി​യ​നും ഡ​ൻ​വ​ർ പ​ബ്ലി​ക് സ്കൂ​ൾ അ​ധി​കൃ​ത​രും ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്ന് പി​ൻ​വ​ലി​ച്ചു.ഫെ​ബ്രു​വ​രി 15 വ്യാ​ഴാ​ഴ്ച മു​ത​ൽ അ​ധ്യാ​പ​ക​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് ഡ​ൻ​വ​ർ റ്റീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

2020 മു​ത​ൽ അ​ധ്യാ​പ​ക​രു​ടെ ശ​ന്പ​ള​ത്തി​ൽ 11.7 ശ​ത​മാ​നം വ​ർ​ധ​ന​വും ആ​ദ്യ​മാ​യി നി​യ​മ​നം ല​ഭി​ക്കു​ന്ന അ​ധ്യാ​പ​ക​ന് 45,800 ഡോ​ള​റും ല​ഭി​ക്കു​ന്ന ഒ​ത്തു​തീ​ർ​പ്പി​ലാ​ണ് ഇ​രു​വ​രും ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന വാ​ർ​ഷി​ക ശ​ന്പ​ളം 100,000 ഡോ​ള​റാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്.

25 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഡ​ൻ​വ​ർ അ​ധ്യാ​പ​ക​ർ ആ​ദ്യ​മാ​യി ന​ട​ത്തി​യ ബ​ഹി​ഷ്ക​ര​ണ സ​മ​രം വ​ൻ വി​ജ​യ​മാ​യി​രു​ന്നു​വെ​ന്ന് ഡി​സി​റ്റി​എ പ്ര​സി​ഡ​ന്‍റ് ഹെ​ൻ​ട്രി റോ​മ​ൻ പ​റ​ഞ്ഞു.

ര​ണ്ടാ​ഴ്ച​യാ​യി ന​ട​ന്നു വ​ന്നി​രു​ന്ന ച​ർ​ച്ച​ക​ൾ വി​ജ​യി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് അ​ധ്യാ​പ​ക​ർ സ​മ​ര രം​ഗ​ത്തെ​ത്തി​യ​ത്. അ​ധ്യാ​പ​ക സ​മ​രം 92000 വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണു ബാ​ധി​ച്ച​ത്. 2600 അ​ധ്യാ​പ​ക​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ