ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് ടീം ​അം​ഗ​ങ്ങ​ൾ ആ​ൽ​ബ​നി സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു
Thursday, February 14, 2019 10:27 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി / യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് പ്ര​തി​നി​ധി സം​ഘം ആ​ൽ​ബ​നി സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു. ഫെ​ബ്രു​വ​രി മൂ​ന്നി​ന് വി. ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ല​ക്സ് ജോ​യി ടീം ​അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു. ഏ​റി​യാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ടീം ​അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി.

സോ​ഷ്യ​ൽ മീ​ഡി​യാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ചെ​റി​യാ​ൻ പെ​രു​മാ​ൾ കോ​ണ്‍​ഫ​റ​ൻ​സി​നെ കു​റി​ച്ചു​ള്ള ആ​മു​ഖ വി​വ​ര​ണം ന​ൽ​കി. ബി​സി​ന​സ് മാ​നേ​ജ​ർ സ​ണ്ണി വ​ർ​ഗീ​സ് റ​ജി​സ്ട്രേ​ഷ​നെ​ക്കു​റി​ച്ചും സു​വ​നീ​റി​നെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. ഫാ. ​അ​ല​ക്സ് ജോ​യി​യും സ​ണ്ണി വ​ർ​ഗീ​സും ചേ​ർ​ന്ന് റ​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് നി​ർ​വ​ഹി​ച്ചു.

ബി​സി​ന​സ് മാ​നേ​ജ​ർ സ​ണ്ണി വ​ർ​ഗീ​സ്, സോ​ഷ്യ​ൽ മീ​ഡി​യാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ചെ​റി​യാ​ൻ പെ​രു​മാ​ൾ, അ​പ് സ്റ്റേ​റ്റ് ഏ​റി​യാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ​യ്ൻ​സ് ചാ​ക്കോ, മാ​ത്യു സാ​മു​വേ​ൽ (കോ ​ഓ​ർ​ഡി​നേ​റ്റ​ർ സെ​ന്‍റ് പോ​ൾ​സ് ആ​ൽ​ബ​നി), ക്രി​സ് സാം (​സെ​ന്‍റ് മേ​രീ​സ് ലി​ൻ​ട​ണ്‍) എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ഇ​ട​വ​ക​യി​ൽ നി​ന്നും 6 പേ​ർ റ​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​ട​വ​ക​യു​ടെ പ​ര​സ്യം സു​വ​നീ​റി​ലേ​ക്ക് ന​ൽ​കു​ക​യും ചെ​യ്തു. 9 അം​ഗ​ങ്ങ​ൾ സു​വ​നീ​റി​ലേ​ക്ക് പ​ര​സ്യം ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: രാ​ജ​ൻ വാ​ഴ​പ്പ​ള്ളി​ൽ