വ​ള​ർ​ത്തു നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ധ്യ​വ​യ​സ്ക കൊ​ല്ല​പ്പെ​ട്ടു
Wednesday, February 13, 2019 10:57 PM IST
ഹൂ​സ്റ്റ​ണ്‍: ഓ​മ​നി​ച്ചു വ​ള​ർ​ത്തി​യി​രു​ന്ന ഡൊ​ബെ​ർ​മാ​ൻ എ​ന്ന ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യു​ടെ ക​ടി​യേ​റ്റ് 66 വ​യ​സു​കാ​രി​യാ​യ ഇ​ല​യ​ൻ റി​ച്ച്മാ​ൻ കൊ​ല്ല​പ്പെ​ട്ടു. വെ​സ്റ്റ് ഹൂ​സ്റ്റ​ണ്‍ ഡ​യ​റി ആ​ഷ്ഫോ​ർ​ഡി​ലു​ള്ള ഇ​ല​യ​ന്‍റെ വീ​ടി​നു പി​ന്നി​ലാ​ണ് ശ​രീ​ര​മാ​സ​ക​ലം ക​ടി​യേ​റ്റ് ര​ക്തം വാ​ർ​ന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​ർ വീ​ട്ടി​ൽ ര​ണ്ട് നാ​യ്ക്ക​ളെ വ​ള​ർ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ര​ണ്ടി​നെ​യും അ​നി​മ​ൽ ക​ണ്‍​ട്രോ​ൾ വി​ഭാ​ഗം ഏ​റ്റെ​ടു​ത്തു. ര​ണ്ടു ദി​വ​സ​മാ​യി നാ​യ്ക്ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ക്ലാ​സി​ൽ ഇ​വ​ർ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. നൂ​റു പൗ​ണ്ടും, 90 പൗ​ണ്ടും തൂ​ക്ക​മു​ള്ള ര​ണ്ടു നാ​യ്ക്ക​ളെ​യാ​ണ് വീ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്.

ഡൊ​ബെ​ർ​മാ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ ആ​ക്ര​മ​ണ ശ​ക്ത​രാ​ണെ​ന്നാ​ണ് സി​ഡി​സി​യു​ടെ റി​പ്പോ​ർ​ട്ട്. ഇ​ല​യ​ൻ ഡൊ​ബെ​ർ​മാ​നെ ഭ​യ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, സ്വ​ന്തം കു​ട്ടി​ക​ളെ പോ​ലെ​യാ​ണ് ക​രു​തി​യി​രു​ന്ന​തെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ