മാ​ർ​ത്തോ​മ സ​ഭ സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ
Wednesday, February 13, 2019 10:56 PM IST
ഹൂ​സ്റ്റ​ണ്‍: മാ​ർ​ത്തോ​മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ കീ​ഴി​ലു​ള്ള സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണ്‍ ഇ​ട​വ​ക മി​ഷ​ൻ, സേ​വി​കാ സം​ഘം, യു​വ​ജ​ന​സ​ഖ്യം, സീ​നി​യ​ർ ഫെ​ല്ലോ​ഷി​പ്പ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ എ​ട്ടാ​മ​ത് റീ​ജ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ഹൂ​സ്റ്റ​ണി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു.

ഹൂ​സ്റ്റ​ണ്‍ ട്രി​നി​റ്റി മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു മാ​ർ​ച്ച് 1, 2 ( വെ​ള്ളി, ശ​നി) തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ദ്വി​ദി​ന കോ​ണ്‍​ഫ​റ​ൻ​സ് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന​ര​ക്ക് ആ​രം​ഭി​ക്കും. ട്രി​നി​റ്റി മാ​ർ​ത്തോ​മ ഇ​ട​വ​ക​യാ​ണ് കോ​ണ്‍​ഫ​റ​ൻ​സി​നു ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

പ്ര​മു​ഖ വേ​ദ​പ​ണ്ഡി​ത​നും ഷി​ക്കാ​ഗോ മാ​ർ​ത്തോ​മ ഇ​ട​വ​ക വി​കാ​രി​യു​മാ​യ റ​വ. ഷി​ബി വ​ർ​ഗീ​സ്, വേ​ദ​ചി​ന്ത​ക​നും ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് മാ​ർ​ത്തോ​മ ഇ​ട​വ​കാം​ഗ​വു​മാ​യ പി.​വി. ജോ​ണ്‍ എ​ന്നി​വ​ർ കോ​ണ്‍​ഫ​റ​ൻ​സി​നു നേ​തൃ​ത്വം ന​ൽ​കും. ന്ധ​ആ​രാ​ധ​ന​യും സാ​ക്ഷ്യ​വും ലോ​ക​ത്തി​ന്‍റെ രൂ​പാ​ന്ത​ര​ത്തി​ന്ന്ധ എ​ന്ന ചി​ന്താ​വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചു പ​ഠ​ന​വും ച​ർ​ച്ച​ക​ളും ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. അ​തോ​ടൊ​പ്പം പ്ര​യ്സ് ആ​ൻ​ഡ് വ​ർ​ഷി​പ്, ബൈ​ബി​ൾ ക്ലാ​സു​ക​ൾ, ചി​ന്തോ​ദീ​പ​ക​ങ്ങ​ളാ​യ പ്ര​സം​ഗ​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി പ്ര​ത്യേ​ക ക്ലാ​സു​ക​ൾ, കോ​ണ്‍​ഫ​റ​ൻ​സ് ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​ശു​ശ്രൂ​ഷ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ക്ര​മീ​ക​രി​ച്ച​രി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഹൂ​സ്റ്റ​ണി​ലെ ട്രി​നി​റ്റി, ഇ​മ്മാ​നു​വേ​ൽ, സെ​ന്‍റ് തോ​മ​സ് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ, ഡാ​ള​സി​ലെ ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച്, സെ​ഹി​യോ​ൻ, സെ​ന്‍റ് പോ​ൾ​സ്, ക​രോ​ൾ​ട്ട​ൻ, ക്രോ​സ്വേ, ല​ബ്ബ​ക്ക് ഇ​മ്മാ​നു​വേ​ൽ, ഓ​സ്റ്റി​ൻ, ഒ​ക്ല​ഹോ​മ, കൊ​ള​റാ​ഡോ, മ​ക്കാ​ല​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ എ​ന്നീ ഇ​ട​വ​ക​ക​ളാ​ണ് സൗ​ത്ത്വെ​സ്റ്റ് റീ​ജ​ണ​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. റീ​ജ​ണി​ലെ വൈ​ദി​ക​ശ്രേ​ഷ്ഠ​രും കോ​ണ്‍​ഫ​റ​ൻ​സി​ൽ സം​ബ​ന്ധി​യ്ക്കു​ന്ന​തും നേ​തൃ​ത്വം ന​ൽ​കു​ന്ന​തു​മാ​ണ്. ഈ ​വ​ർ​ഷ​ത്തെ കോ​ണ്‍​ഫ​റ​ൻ​സി​ൽ 500ൽ ​പ​രം വി​ശ്വാ​സി​ക​ളെ പ്ര​തീ​ക്ഷി​യ്ക്കു​ന്ന​താ​യി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഏ​ബ്ര​ഹാം ഇ​ടി​ക്കു​ള അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്,

റ​വ. ജേ​ക്ക​ബ്. പി.​തോ​മ​സ് 832 898 8699
റ​വ. ഫി​ലി​പ്പ് ഫി​ലി​പ്പ് 713 408 7394
ഏ​ബ്ര​ഹാം ഇ​ടി​ക്കു​ള 713 614 9381


റി​പ്പോ​ർ​ട്ട് : ജീ​മോ​ൻ റാ​ന്നി