ഡബ്ല്യൂഎംസി. കാരുണ്യ ഹസ്തവുമായി മുമ്പോട്ട്
Sunday, January 20, 2019 4:08 PM IST
ഡാളസ്: കെ.കരുണാകരന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്‌നേഹസ്പര്‍ശം ഹോം കെയര്‍ സര്‍വീസ് ജനുവരി 21 ന് വൈകിട്ട് നാലിനു #ുത്തനംതിട്ടയില്‍ റോയല്‍ ഓഡിറ്റോറിയത്തില്‍ കെ.മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജയിംസ് കൂടല്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്ന ഈ ചാരിറ്റി സംരംഭം വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയനു മാത്രമല്ല ഗ്ലോബല്‍ തലത്തിലുള്ള എല്ലാ പ്രൊവിന്‍സുകള്‍ക്കും അഭിമാനിക്കാവുന്നതാണ് എന്ന് റീജിയന്‍ ചെയര്‍മാന്‍ പി. സി. മാത്യു പ്രസ്താവിച്ചു.

അന്തരിച്ച മുന്‍ മുഖ്യ മന്ത്രി കെ. കരുണാകരന്റെ പേരില്‍ പത്തനംതിട്ടയില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രസ്തുത പാലിയേറ്റീവ് കെയര്‍ സെന്റര്‍ സാധുക്കളായവരെ അത്യാവശ്യങ്ങളില്‍ പരിശീലനം ലഭിച്ച വോളന്റീര്‍മാര്‍ വീടുകളില്‍ ചെന്ന് ചികിത്സ സഹായം നല്‍കുന്ന സ്ഥാപനമാണ്. നൂറ്റമ്പതോളം സന്നദ്ധ വോളന്റീര്‍മാര്‍ രാവും പകലുമായി സേവനം അനുഷ്ഠിച്ചു വരുന്നു.

കെ.കരുണാകരന്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ഫ്‌ളാഗ് ഓഫും, ചികിത്സാ സഹായവിതരണവും മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രഫ. പി.ജെ കുര്യന്‍ നിര്‍വഹിക്കും. ആന്റോ ആന്റണി എം.പി, അഡ്വ. അടൂര്‍ പ്രകാശ് എംഎല്‍എ, പി.മോഹന്‍ രാജ്, അഡ്വ. കെ.ശിവദാസന്‍ നായര്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളാ കൗണ്‍സില്‍, ഇന്ത്യ റീജിയന്‍, ഗ്ലോബല്‍ മുതലായ നേതാക്കള്‍ പങ്കെടുക്കും.

പത്തനംതിട്ട ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ രോഗ ബാധിതരായി കഴിയുന്നവരെ വീടുകളില്‍ ചെന്ന് പരിചരിക്കുന്ന ഹോം കെയര്‍ പദ്ധതിക്കാണ് ഇപ്പോള്‍ തുടക്കം കുറിക്കുന്നത്. ഇതോടനുബന്ധിച്ച് കുട്ടികള്‍ക്കായി സൊസൈറ്റി നടത്തിയ മത്സരങ്ങളില്‍ വിജയം നേടിയവര്‍ക്കുള്ള ട്രോഫികളും കെ.കരുണാകരന്‍ എവര്‍ റോളിംഗ് ട്രോഫിയും ഇത്തരുണത്തില്‍ വിതരണം ചെയ്യും. പഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 80 ഓളം രോഗികള്‍ക്ക് മരുന്ന് വാങ്ങാന്‍ സഹായവും നല്‍കുമെന്ന് പാലിയേറ്റീവ് ചീഫ് കോര്‍ഡിനേറ്റര്‍ റോജി പോള്‍ ഡാനിയേല്‍, വേള്‍ഡ് മലയാളി അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ എന്നിവര്‍ അറിയിച്ചു.

ഗ്ലോബല്‍ ചെയര്‍മാന്‍ ഡൊ. എ. വി. അനൂപ്, ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള, വൈസ് ചെയര്‍മാന്‍ അഡ്വ. സിറിയക് തോമസ്, അഡ്മിന്‍ വി. പി. ശ്രീ ടി. പി. വിജയന്‍ വൈസ് പ്രസിഡന്റ് തോമസ് മൊട്ടക്കല്‍, വൈസ് ചെയര്‍ തങ്കമണി അരവിന്ദന്‍, വൈസ് പ്രസിഡന്റ് എസ്. കെ. ചെറിയാന്‍, അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍, സെക്രട്ടറി സുധിര്‍ നമ്പിയാര്‍, ട്രഷര്‍ ഫിലിപ്പ് മാരേട്, അഡ്മിന്‍ വൈസ് പ്രസിഡന്റ് എല്‍ദോ പീറ്റര്‍, ബിസിനസ്സ് ഫോറം പ്രസിഡന്റ് ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍, ചാരിറ്റി ഫോറം ചെയര്‍ രുക്മിണി പത്മകുമാര്‍, റീജിയന്‍ വൈസ് ചെയര്‍സ് സാബു ജോസഫ് സി. പി. എ., ഡോ. എലിസബത്ത് മാമന്‍, കോശി ഉമ്മന്‍, അഡ്വൈസറി ചെയര്‍മാന്‍ ചാക്കോ കോയിക്കലേത്ത്, പാസ്റ്റര്‍ ഷാജി കെ. ഡാനിയേല്‍ (റീജിയന്‍ സ്ട്രാറ്റജിക് ഫോറം പ്രസിഡന്റ്), ഷിബു സാമുവേല്‍, സിസിലി ജോയി (വിമന്‍സ് ഫോറം പ്രസിഡന്റ്) മുതലായവരോടൊപ്പം പ്രൊവിന്‍സ് പ്രസിഡന്റുമാരായ പിന്റോ കണ്ണമ്പള്ളി (ന്യൂജഴ്‌സി), ഈപ്പന്‍ (ന്യൂ യോര്‍ക്ക്), മോഹന്‍ കുമാര്‍, (വാഷിംഗ്ടണ്‍ ഡി. സി.), ലിന്‍സണ്‍ കൈതമല (ഷിക്കാഗോ), ജോര്‍ജ് പനക്കല്‍ (ഫിലാഡല്‍ഫിയ), വര്ഗീസ് കയ്യാലക്കകം (ഡാളസ്), ജോമോന്‍ ഇടയാടിയില്‍ (ഹൂസ്റ്റണ്‍), പുന്നൂസ് തോമസ് (ഒക്ലഹോമ), സോളമന്‍ വര്‍ഗീസ് (ഫ്‌ളോറിഡ), ജോര്‍ജ് കുളങ്ങര, ഷാജി മാത്യു, ഡോ. മനോജ്, ടി. കെ. വിജയന്‍, തോമസ് എബ്രഹാം (ഡാളസ് ചെയര്‍മാന്‍) തോമസ് ചെല്ലേത്ത്, ജേക്കബ് കുടശ്ശനാട്, ബാബു ചാക്കോ മുതലായ നേതാക്കള്‍ പരിപാടികള്‍ക്കു ആശംസകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: പുത്തന്‍പുരക്കല്‍ മാത്യു