കെഎച്ച്എന്‍എ മധ്യമേഖലാ ഹൈന്ദവ സമാഗമത്തിന് ഷിക്കാഗോ ഗീതാമണ്ഡലത്തില്‍ തുടക്കം
Sunday, January 20, 2019 4:07 PM IST
ഷിക്കാഗോ: 2019 ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ ന്യൂജഴ്‌സിയില്‍ നടക്കുന്ന വിശ്വഹിന്ദു മഹാസമ്മേളനത്തിന് മുന്നോടിയായി നടന്ന കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മധ്യമേഖലാ ഹിന്ദു സംഗമം, സ്വാമി വിവേകാനന്ദ ദിനത്തില്‍ ഗുരുപൂജയോടും വിവിധ ആഘോഷ പരിപാടികളോടും കൂടി ഗീതാമണ്ഡലം തറവാട്ടില്‍ സംഘടിപ്പിച്ചു

ഷിക്കാഗോ ഗീതാമണ്ഡലം സംഘടിപ്പിച്ച കെഎച്ച്എന്‍എ മധ്യമേഖലാ മഹാസമ്മേളനം, ശാന്തി മന്ത്രങ്ങള്‍ക്ക് ശേഷം പ്രസിഡണ്ട് ഡോ. രേഖാ മേനോനും, വൈസ് പ്രസിഡന്റ് ജയ് ചന്ദ്രനും, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് മോഹനും, ട്രഷറര്‍ വിനോദ് കെ#ോആര്‍കെയും മിഡ് വെസ്റ്റ് റീജിയനില്‍ നിന്നുള്ള കമ്മിറ്റി അംഗങ്ങളായ ആനന്ദ് പ്രഭാകറും ബൈജു എസ് മേനോനും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് ഡോ.രേഖാ മേനോന്റെ അധ്യക്ഷതയില്‍ സമ്മേളനവും, രജിസ്‌ട്രേഷന്‍ കിക്ക് ഓഫും നടന്നു. തദവസരത്തില്‍ 26 കുടുംബങ്ങള്‍ രജിസ്‌ട്രേഷന്‍ ഫോമുകള്‍ പ്രസിഡന്റിനു കൈമാറി.

ഒരു ജന്മത്തില്‍ പഠിച്ചാലൂം അറിഞ്ഞാലും തീരാത്ത ഒരു മഹാ സമുദ്രമാണ് സനാതന ധര്‍മ്മം. ഈ ഒരു സംസകാരത്തില്‍ പിറന്ന നമ്മുടെ ഓരോരുത്തരുത്തരുടേയും ധര്‍മ്മമാണ് ഈ പൈതൃകം സംരക്ഷിക്കുക എന്നുള്ളത്. അതിനാല്‍ തന്നെ സനാതന ധര്‍മ്മത്തിന്റെ പരിപാലനവും പ്രചാരണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കെ എച്ച് എന്‍ എയുടെ കരങ്ങള്‍ക്ക് ശക്തി പകരുക എന്ന കര്‍മ്മത്തിന്റെ ഭാഗമായി എല്ലാ കുടുംബാംഗങ്ങളും ന്യൂ ജേഴ്‌സി കണ്‍വെന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുവാന്‍ അഭ്യര്‍ത്ഥിക്കുകയും, അതുപോലെ കെ എച്ച് എന്‍ എ മധ്യമേഖലയുടെ ശുഭാരംഭം ഒരു വന്‍ വിജയമാക്കുവാന്‍ സഹായിച്ച എല്ലാ കുടുംബങ്ങള്‍ക്കും ഗീതാമണ്ഡലം കുടുംബാംഗങ്ങള്‍ക്കും ബൈജു മേനോന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. സ്‌നേഹ വിരുന്നോടെ പരിപാടികള്‍ പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം