മൂന്ന് ഇന്ത്യക്കാർക്ക് യുഎസിൽ ഉന്നത പദവി
Thursday, January 17, 2019 11:52 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രാ​​​യ മൂ​​​ന്നു പേ​​​ർ​​​ക്ക് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ൽ ഉ​​​ന്ന​​​ത പ​​​ദ​​​വി. റി​​​ത ബാ​​​ര​​​ൻ​​​വാ​​​ളി​​​നെ ഊ​​​ർ​​​ജ വ​​​കു​​​പ്പി​​​ലെ അ​​​ണു​​​ശ​​​ക്തി വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും ആ​​​ദി​​​ത്യ ബാം​​​സാ​​​യി​​​യെ സ്വ​​​കാ​​​ര്യ​​​ത​​​യും പൗ​​​രാ​​​വ​​​കാ​​​ശ​​​വും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നു​​​ള്ള ബോ​​​ർ​​​ഡി​​​ലെ അം​​​ഗ​​​മാ​​​യും ബി​​​മ​​​ൽ പ​​​ട്ടേ​​​ലി​​​നെ ട്ര​​​ഷ​​​റി അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്തു.

ഗേ​​​റ്റ്‌​​​വേ ഫോ​​​ർ ആ​​​ക്സി​​​ല​​​റേ​​​റ്റ​​​ഡ് ഇ​​​ന്ന​​​വേ​​​ഷ​​​ൻ ഇ​​​ൻ ന്യൂ​​​ക്ലി​​​യ​​​ൻ എ​​​ന​​​ർ​​​ജി​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​റാ​​​ണ് റി​​​ത ഇ​​​പ്പോ​​​ൾ. നി​​​യ​​​മ​​​ന ശി​​​പാ​​​ർ​​​ശ സെ​​​ന​​​റ്റ് അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ൽ അ​​​ണു​​​ശ​​​ക്തി വ​​​കു​​​പ്പി​​​ന്‍റെ മു​​​ഴു​​​വ​​​ൻ ചു​​​മ​​​ത​​​ല​​​യും ഇ​​​വ​​​ർ​​​ക്കാ​​​യി​​​രി​​​ക്കും.

യെ​​യ്​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ പ​​​ഠി​​​ച്ച ആ​​​ദി​​​ത്യ ബാം​​​സാ​​​യി സി​​​വി​​​ൽ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ, ഭ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​യ​​​മ​​​ങ്ങ​​​ൾ, കോ​​​ട​​​തി, ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ നി​​​യ​​​മം, കം​​​പ്യൂ​​​ട്ട​​​ർ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ക്കു​​​റി​​​ച്ച് പ​​​ഠി​​​പ്പി​​​ക്കു​​​ക​​​യും എ​​​ഴു​​​തു​​​ക​​​യും ചെ​​​യ്യു​​​ന്നു.

ബി​​​മ​​​ൽ പ​​​ട്ടേ​​​ൽ ട്ര​​​ഷ​​​റി വ​​​കു​​​പ്പി​​​ലെ സാ​​​ന്പ​​​ത്തി​​​ക സു​​​സ്ഥി​​​ര​​​താ മേ​​​ൽ​​​നോ​​​ട്ട സ​​​മി​​​തി​​​യി​​​ൽ ഡെ​​​പ്യൂ​​​ട്ടി അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ്. മൂ​​​ന്നു ഡ​​​സ​​​നി​​​ല​​​ധി​​​കം ഇ​​​ന്ത്യ​​​ൻ വം​​​ശജ​​​ർ​​​ക്കാ​​​ണ് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ൽ ഉ​​​ന്ന​​​ത പ​​​ദ​​​വി ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

രാജാ കൃഷ്ണമൂർത്തി ഇന്‍റലിജൻസ് സമിതിയിൽ

യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​ലെ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സ​​​മി​​​തി​​​യി​​​ലേ​​​ക്ക് ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ രാ​​​ജാ കൃ​​ഷ്ണ​​​മൂ​​​ർ​​​ത്തി നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ടു. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ദേ​​​ശീ​​​യ സു​​​ര​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​മി​​​തി​​​യി​​​ൽ ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് തെ​​​ക്ക​​​നേ​​​ഷ്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ഒ​​​രാ​​​ൾ അം​​​ഗ​​​മാ​​​കു​​​ന്ന​​​ത്. പ്ര​​​തി​​​പ​​​ക്ഷ ഡെ​​​മോ​​​ക്രാ​​​റ്റ് പാ​​​ർ​​​ട്ടി​​​ക്കാ​​​ര​​​നാണ്. ഇ​​​ല്ലി​​​നോ​​​യ് സം​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്നാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് അംഗമായത്.