ഫോ​മ​യു​ടെ കേ​ര​ള​ത്തി​ലെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ സ​ർ​ജി​ക്ക​ൽ ക്യാ​ന്പു​ക​ൾ മു​ന്നേ​റു​ന്നു
Thursday, January 17, 2019 10:33 PM IST
ഡാ​ള​സ്: മ​ല​യാ​ളി ദേ​ശീ​യ സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ നേതൃത്വത്തിൽ കേ​ര​ള​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഏ​ഴു സൗ​ജ​ന്യ മെ​ഡി​ക്ക​ൽ സ​ർ​ജി​ക്ക​ൾ ക്യാ​ന്പു​ക​ൾ മു​ന്നേ​റു​ന്നു. ജ​നു​വ​രി 12നു ​ആ​രം​ഭം​കു​റി​ച്ച മെ​ഡി​ക്ക​ൽ ക്യാ​ന്പ് 18നു ​അ​വ​സാ​നി​ക്കും. ആ​ദ്യ ദി​വ​സം ത​ന്നെ ഏ​ക​ദേ​ശം 300 പേ​ർ സൗ​ജ​ന്യ ചി​കി​ത്സ തേ​ടി​യെ​ത്തി. മൂ​ന്നു ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി 23 ശ​സ്ത്ര​ക്രി​യ​ക​ളും എ​ഴു​നൂ​റോ​ളം പേ​ർ​ക്ക് ക​ണ്‍​സ​ൾ​ട്ടേ​ഷ​നും മ​രു​ന്നു​മു​ൾ​പ്പ​ടെ സൗ​ജ​ന്യ​മാ​യി ന​ൽ​കു​വാ​ൻ സാ​ധി​ച്ചു എ​ന്നു​ള്ള​ത് ഫോ​മാ ചാ​രി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി​ജു കു​ള​ങ്ങ​ര​യു​ടെ​യും, ലെ​റ്റ് ദം ​സ്മൈ​ൽ സ്ഥാ​പ​ക​ൻ ജോ​ണ്‍ ഡ​ബ്ല്യൂ വ​ർ​ഗീ​സി​ന്‍റെ​യും സേ​വ​ന പാ​ത​യി​ലെ നാ​ഴി​ക​ക്ക​ല്ലു​ക​ളാ​ണ്.

ജ​നു​വ​രി 12 ശ​നി​യാ​ഴ്ച തി​രു​വ​ല്ല വ​ള​ഞ്ഞ​വ​ട്ട​ത്താ​ണ് മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. 13 ഞാ​യ​റാ​ഴ്ച്ച ആ​ല​പ്പു​ഴ, ക​റ്റൂ​രി​ലും, തു​ട​ർ​ന്ന് ജ​നു​വ​രി 14 തി​ങ്ക​ളാ​ഴ്ച കു​ന്പ​നാ​ട്ടു​ള്ള ഫെ​ലോ​ഷി​പ്പ് മി​ഷ​ൻ ഹോ​സ്പി​റ്റ​ലു​മാ​യി ചേ​ർ​ന്ന് സ​ർ​ജി​ക്ക​ൽ ക്യാ​ന്പി​നു തു​ട​ക്കം കു​റി​ച്ചു. ജ​നു​വ​രി 15 ചൊ​വ്വാ​ഴ്ച പാ​ല​ക്കാ​ട്ട് വ​ട​ക്ക​ഞ്ചേ​രി​യി​ൽ ത്രീ ​സ്റ്റാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്ത​പ്പെ​ട്ടു. ഫോ​മാ​യു​ടെ ചാ​രി​റ്റി ടീ​മി​നൊ​പ്പം സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള പ്ര​മു​ഖ​ർ ഒ​ത്തു ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചു, അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി.

ഫോ​മാ​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ചാ​മ​ത്തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് എ​ബ്ര​ഹാം, ട്ര​ഷ​റാ​ർ ഷി​നു ജോ​സ​ഫ്, ജോ​യി​ന്‍റ് ട്ര​ഷ​റാ​ർ ജ​യി​ൻ ക​ണ്ണ​ച്ചാ​ൻ​പ​റ​ന്പി​ൽ, അ​വി​ഭ​ക്ത ഫൊ​ക്കാ​ന മു​ൻ ട്ര​ഷ​റ​റും, മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​നാ​യ ഫാ: ​ഡേ​വി​സ് ചി​റ​മേ​ൽ, ഫോ​മാ മു​ൻ ക​ണ്‍​വ​ൻ​ഷ​ൻ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ, പി.​ആ​ർ.​ഒ., ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക മു​ൻ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച മാ​ത്യൂ വ​ർ​ഗ്ഗീ​സ് (ജോ​സ്), ഇ​ന്ത്യാ പ്ര​സ് ക്ല​ബ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ തൈ​മ​റ്റം എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി.

ഫോ​മാ​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ചാ​മ​ത്തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് എ​ബ്ര​ഹാം, ട്ര​ഷ​റാ​ർ ഷി​നു ജോ​സ​ഫ്, ജോ​യി​ന്‍റ് ട്ര​ഷ​റാ​ർ ജ​യി​ൻ ക​ണ്ണ​ച്ചാ​ൻ​പ​റ​ന്പി​ൽ, അ​വി​ഭ​ക്ത ഫൊ​ക്കാ​ന മു​ൻ ട്ര​ഷ​റ​റും, ഫോ​മാ മു​ൻ ക​ണ്‍​വ​ൻ​ഷ​ൻ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ, പി​ആ​ർ​ഒ., ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക മു​ൻ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച മാ​ത്യൂ വ​ർ​ഗീ​സ് (ജോ​സ്), ഇ​ന്ത്യാ പ്ര​സ് ക്ല​ബ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ തൈ​മ​റ്റം എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി. കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ സ്ഥാ​പ​ക​ൻ ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ, ആ​ല​ത്തൂ​ൽ ഡി​വൈ​എ​സ്പി. വി.​എ. കൃ​ഷ്ണ​ദാ​സ്, കോ​ണ്‍​ഗ്ര​സ് ഒ​ബി​സി വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് സു​മേ​ഷ് അ​ച്ചു​ത​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രും പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പ​ന്ത​ളം ബി​ജു തോ​മ​സ്