ഷി​ക്കാ​ഗോ ക്നാ​നാ​യ ഫൊ​റോ​നാ​യി​ൽ വി. ​ചാ​വ​റ​ച്ച​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Wednesday, January 16, 2019 11:33 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ തി​രു​ഹ്യ​ദ​യ ഫൊ​റോ​നാ ദൈ​വാ​ല​യ​ത്തി​ൽ വി. ​ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ​ച്ച​ന്‍റെ തി​രു​നാ​ൾ ജ​നു​വ​രി 6 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9:45ന് ​വി​കാ​രി റ​വ. ഫാ. ​എ​ബ്രാ​ഹം മു​ത്തോ​ല​ത്തി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ഭ​ക്തി​പൂ​ർ​വം ആ​ച​രി​ച്ചു.

ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​ക​ർ​മ്മ​ങ്ങ​ളു​ടെ മ​ധ്യേ​ന​ട​ന്ന വ​ച​ന സ​ന്ദേ​ശ​ത്തി​ൽ, ഇ​സ്രാ​യേ​ൽ​ക്കാ​ർ എ​ട്ടാം നാ​ൾ ശി​ശു​ക്ക​ളെ പ​രി​ച്ചേ​ദ​ന​ത്തി​ലൂ​ടേ​യും, പേ​രു​ന​ൽ​കു​ക​യും, ആ​ദ്യ​ജാ​ത​നെ ദൈ​വ​ത്തി​ന് സ​മ​ർ​പ്പി​ക്കു​ന്ന​തും, പാ​പ​പ​രി​ഹാ​ര​ത്തി​നാ​യി പ്രാ​വി​നെ ബ​ലി അ​ർ​പ്പി​ക്കു​ന്ന​തും മു​ത്തോ​ല​ത്ത​ച്ച​ൻ വി​ശ​ദീ​ക​രി​ച്ചു. സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ അ​ഭി​മാ​ന​മാ​യ മൂ​ന്നു വി​ശു​ദ്ധ​രി​ൽ ഒ​രാ​ളാ​യ വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​നി​ലൂ​ടെ കേ​ര​ള സ​ഭ​ക്കു​ണ്ടാ​യ ആ​ധ്യാ​ത്മീ​യ നേ​ട്ട​ങ്ങ​ളേ​പ്പ​റ്റി​യും, എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും പ്ര​ത്യേ​കി​ച്ച് പാ​വ​പ്പെ​ട്ട ആ​ൾ​ക്കാ​ർ​ക്കു​മു​ണ്ടാ​യ വി​ദ്യാ​ഭ്യാ​സ സം​ഭാ​വ​ന​ങ്ങ​ളേ​പ്പ​റ്റി​യും മു​ത്തോ​ല​ത്ത​ച്ച​ൻ എ​ടു​ത്തു പ​റ​ഞ്ഞു.

സാ​ബു & ഷീ​ബ മു​ത്തോ​ലം കു​ടു​ബാം​ഗ​ങ്ങ​ളാ​ണ് ഈ ​തി​രു​ന്നാ​ളി​ന്‍റെ പ്ര​സു​ദേ​ന്തി​മാ​ർ. വി​കാ​രി ഫാ. ​എ​ബ്രാ​ഹം മു​ത്തോ​ല​ത്ത് ഇ​തി​ന്‍റെ പ്ര​സു​ദേ​ന്തി​മാ​രേ​യും, ഈ ​തി​രു​നാ​ൾ ഭം​ഗി​യാ​യി ന​ട​ത്തു​ന്ന​തി​ന് നേ​ത്യ​ത്വം ന​ൽ​കി​യ കൈക്കാരന്മാരായ എ​ബ്രാ​ഹം അ​രീ​ച്ചി​റ​യി​ൽ, റ്റി​ജോ ക​മ്മ​പ​റ​ന്പി​ൽ, സ​ണ്ണി മൂ​ക്കേ​ട്ട്, സാ​ബു മു​ത്തോ​ലം, ലെ​നി​ൻ ക​ണ്ണോ​ത്ത​റ എ​ന്നി​വ​രേ​യും അ​ഭി​ന​ന്ദി​ക്കു​ക​യു​ണ്ടാ​യി.

റി​പ്പോ​ർ​ട്ട്: ബി​നോ​യി സ്റ്റീ​ഫ​ൻ