ഫോ​മാ മെ​ഡി​ക്ക​ൽ സ​ർ​ജി​ക്ക​ൽ ക്യാ​ന്പു​ക​ളി​ലേ​ക്ക് ജ​ന​മു​ന്നേ​റ്റം
Wednesday, January 16, 2019 11:23 PM IST
വ​ട​ക്ക​ൻ​ചേ​രി: ഫോ​മാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന മെ​ഡി​ക്ക​ൽ സ​ർ​ജി​ക്ക​ൽ ക്യാ​ന്പു​ക​ളി​ലേ​ക്ക് കേ​ര​ള ജ​ന​ത​യു​ടെ മു​ന്നേ​റ്റം. ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ച്ച ഓ​രോ ജി​ല്ല​ക​ളി​ലും ഫോ​മാ​യു​ടെ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ഉ​ജ്ജ്വ​ല​വ​ര​വേ​ൽ​പും ആ​ദ​ര​വും ല​ഭി​ക്കു​ന്ന​ത് ഇ​തു​നു​ള്ള തെ​ളി​വാ​ണ്. ഫോ​മാ-​ലെ​റ്റ് ദെം ​സ്മൈ​ൽ എ​ഗൈ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യ ഏ​കോ​പ​ന സ​മി​തി വ​ട​ക്കാ​ഞ്ചേ​രി യൂ​ണി​റ്റി​ന്‍റെ സ​ന്പൂ​ർ​ണ സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി ന​ട​ത്തി​യ മെ​ഡി​ക്ക​ൽ സ​ർ​ജി​ക്ക​ൽ ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം പാ​ല​ക്കാ​ട് വ​ട​ക്ക​ൻ​ചേ​രി​യി​ൽ ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി വി.​എ. കൃ​ഷ്ണ​ദാ​സ് നി​ർ​വ​ഹി​ച്ചു. ജ​ന​ങ്ങ​ളെ കൂ​ടു​ത​ൽ സേ​വ​ന​ത​ൽ​പ​ര​ർ ആ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഫോ​മാ കാ​ഴ്ച​വ​യ്ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന പ്ര​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞു.

നാ​ലു​ദി​നം കൊ​ണ്ട് ആ​യി​ര​ത്തി​ൽ അ​ധി​കം ജ​ന​ങ്ങ​ൾ​ക്കാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന ക്യാ​ന്പ് ഇ​തി​നോ​ട​കം പ്ര​യോ​ജ​ന​ക​ര​മാ​യ​ത്. ന​മ്മു​ടെ ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ ഫോ​മാ​യ്ക്ക് ഇ​ത്ര​യേ​റെ ജ​ന​പ്രീ​തി നേ​ടി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളോ​ട് ഫോ​മാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ചാ​മ​ത്തി​ൽ ന​ന്ദി അ​റി​യി​ച്ചു.

ജ​നു​വ​രി 12ന് ​തി​രു​വ​ല്ല​യി​ലെ ക​ട​പ്ര​യി​ൽ ആ​രം​ഭി​ച്ച ഫോ​മാ എ​ൽ​ടി​എ​സ്എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ സ​ർ​ജി​ക്ക​ൽ ക്യാ​ന്പ്, ക​ട​പ്ര, ആ​ല​പ്പു​ഴ, കു​ന്പ​നാ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ​ന​ട​ത്തി​യ ക്യാ​ന്പി​ന് ശേ​ഷ​മാ​ണ് വ​ട​ക്ക​ഞ്ചേ​രി​യി​ൽ എ​ത്തി​യ​ത്. ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​ത് കെ​യു​വി​ഇ​എ​സ് വ​ട​ക്ക​ഞ്ചേ​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ ജോ​ർ​ജും, ആ​മു​ഖ പ്ര​സം​ഗം ക്യാ​ന്പ് ഓ​ർ​ഗ​നൈ​സ​ർ സു​നി​ൽ തൈ​മാ​റ്റ​വു​മാ​യി​രു​ന്നു.

പി ​ബാ​ല​മു​ര​ളി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കെ​യു​വി​ഇ​എ​സ് വ​ട​ക്കാ​ഞ്ചേ​രി യൂ​ണി​റ്റ്) സ്വാ​ഗ​തം പ്ര​സം​ഗം ന​ട​ത്തി​യ ച​ട​ങ്ങി​ൽ ജി​ജു കു​ള​ങ്ങ​ര (ഫോ​മാ ചാ​രി​റ്റി ചെ​യ​ർ​മാ​ൻ), മാ​ത്യു വ​ർ​ഗീ​സ് (ഫോ​മാ ക​ണ്‍​വ​ൻ​ഷ​ൻ മു​ൻ ചെ​യ​ർ​മാ​ൻ), റൈ​ന സു​നി​ൽ (ന​ഴ്സിം​ഗ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി) ), പി ​ഗം​ഗാ​ധ​ര​ൻ (വ​ട​ക്ക​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ), പാ​ള​യം പ്ര​ദീ​പ് (ഗ്രാ​മ​പ​ഞ്ചാ​യ​ത് അം​ഗം) എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ചു. പി ​എ അ​ബ്ദു​ൾ​ക​ലാ​ന്‍റെ (ട്ര​ഷ​റ​ർ, KVVES) ന​ന്ദി പ്ര​കാ​ശ​ന​ത്തോ​ടെ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​നു വി​രാ​മ​മാ​യി.

വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ന​ട​ന്ന മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ പ​രി​സ​ര​നി​വാ​സി​ക​ളാ​യ 300 ഓ​ളം പേ​ർ സൗ​ജ​ന്യ​ചി​ക​ൽ​സ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. അ​പ്ര​തീ​ക്ഷി​ത​മാ​യി ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ച ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ, ഫോ​മാ​യു​ടെ​യും എ​ൽ​ടി​എ​സ്എ​യു​ടെ​യും സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​റ്റി വി​ല​യി​രു​ത്തു​ക​യും, ഫോ​മാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി, ഫോ​മാ നാ​ഷ​ണ​ൽ അം​ഗ​ങ്ങ​ളെ​യും, എ​ൽ​ടി​എ​സ്എ​യും പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. വ​ള​രെ നി​ർ​ധ​ന കു​ടും​ബ​ത്തി​ൽ നി​ന്ന് ഫോ​മാ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ എ​ത്തി​യ ചി​ല നി​ർ​ദ്ധ​ന​രാ​യ വൃ​ദ്ധ​ജ​ന​ങ്ങ​ൾ​ക്ക് ഫോ​മാ എ​ൽ​ടി​എ​സ്എ പ്ര​വ​ർ​ത്ത​ക​ർ ധ​ന​സ​ഹാ​യം ന​ൽ​കി സ​മാ​ശ്വാ​സി​പ്പി​ച്ചു. അ​നാ​ഥ​രാ​യ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ശ​ര​ണ​മാ​യി മാ​റി​യ അ​നു​ഗ്ര​ഹ ഭ​വ​ൻ എ​ന്ന ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യും, നി​രാ​ലം​ബാ​രാ​യ വൃ​ദ്ധ​ജ​ന​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​യ ദൈ​വ​ദാ​ൻ എ​ന്ന വൃ​ദ്ധ​സ​ധ​ന​വും മെ​ഡി​ക്ക​ൽ ക്യാ​ന്പി​ന് ശേ​ഷം സ​ന്ദ​ർ​ശി​ക്കു​ക​യു​ണ്ടാ​യി.

റി​പ്പോ​ർ​ട്ട്: പ​ന്ത​ളം ബി​ജു തോ​മ​സ്