യേശുക്രിസ്തു സ്‌നാനപ്പെട്ട ജോര്‍ദാന്‍ നദിയില്‍ നിന്നും 6500 മൈനുകള്‍ നീക്കം ചെയ്തു
Tuesday, December 11, 2018 3:10 PM IST
ജെറുസലേം: ഇസ്രായേല്‍ ഡിഫന്‍സ് മിസ്ട്രിയും, ബ്രിട്ടീഷ് ആന്റി മൈന്‍ ഓര്‍ഗനൈസേഷനും ചേര്‍ന്നു അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പു യുദ്ധസ്ഥലമായിരുന്ന ജോര്‍ദാന്‍ നദിയില്‍ നിന്നും, സമീപ പ്രദേശങ്ങളില്‍ നിന്നുമായി 6500 ലാന്റ് മൈനുകള്‍ നീക്കം ചെയ്തതായി ഇസ്രായേല്‍ നാഷണല്‍ മൈന്‍ ആക്ഷന്‍ അധികൃതര്‍ ഡിസംബര്‍ ഒമ്പതിനു വെളിപ്പെടുത്തി.

ഈ ജോര്‍ദാന്‍ നദിയിലാണ് േലോകരക്ഷകനായ യേശുക്രിസ്തു സ്റ്റാനമേറ്റതായി വിശ്വസിക്കപ്പെടുന്നത്.സ്പ്രിംഗില്‍, ജോര്‍ജിയായില്‍ നിന്നുള്ള ഇരുപത്തിരണ്ട് ബോബു വിദഗ്ദര്‍ ജോര്‍ദാന്‍ നദിക്കു സമീപമുള്ള മൂന്ന് ചര്‍ച്ച് പരിസരങ്ങളില്‍ നിന്നു മാത്രം 1500 ലാന്റ് മൈനുകള്‍ മാറ്റിയതായി ഡിസംബര്‍ ഒമ്പതിനു ഞായറാഴ്ച ടൈംസ് ഓഫ് ഇസ്രയേലും വെളിപ്പെടുത്തി.

ജെറിഹോവില്‍ നിന്നും പത്തു കിലോമീറ്റര്‍ (6 മൈല്‍) കിഴക്കുവശത്തായാണ് ജോര്‍ദാന്‍ നദിയുടെ സ്ഥാനം. 2019 ഡിസംബറോടെ മുഴുവന്‍ മൈനുകളും നീക്കം ചെയ്യുമെന്ന് ഡിഫന്‍സ് മിനിസ്ട്രി അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍