നോ​ർ​ത്ത് ടെ​ക്സ​സി​ൽ ക​ന​ത്ത മ​ഞ്ഞു വീ​ഴ്ച​യും പേ​മാ​രി​യും
Monday, December 10, 2018 10:02 PM IST
ടെ​ക്സ​സ്: ലി​റ്റി​ൽ ഫീ​ൽ​ഡ്, നോ​ർ​ത്ത് വെ​സ്റ്റ് ല​ബ​ക്ക്, ഏ​ബ​ലി​ൻ, വി​ചി​റ്റ​ഫാ​ൾ​സ് തു​ട​ങ്ങി​യ നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഡി​സം​ബ​ർ 7, 8 തീ​യ​തി​ക​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഞ്ഞു വീ​ഴ്ച​യും പേ​മാ​രി​യും ജ​ന​ജീ​വി​ത​ത്തെ കാ​ര്യ​മാ​യി ബാ​ധി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ ല​ബ​ക്കി​ൽ 10 ഇ​ഞ്ച് സ്നോ ​ല​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മ​ഞ്ഞു വീ​ഴ്ച​യെ തു​ട​ർ​ന്ന് നി​ര​വ​ധി വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ച്ചി​ടു​ക​യും ശ​നി​യാ​ഴ്ച ടെ​ക്സ​സ് ടെ​ക് യൂ​ണി​വേ​ഴ്സി​റ്റി (ല​ബ​ക്ക്)​യി​ൽ ന​ട​ക്കേ​ണ്ട ഫൈ​ന​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്കു​ക​യും ചെ​യ്തു.

ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യ്ക്കൊ​പ്പം, ശ​ക്ത​മാ​യ മ​ഴ​യും, കാ​റ്റും ഉ​ണ്ടാ​യ​ത് റോ​ഡ് ഗ​താ​ഗ​ത​വും താ​റു​മാ​റാ​ക്കി. ലി​റ്റി​ൽ ഫീ​ൽ​ഡും, നോ​ർ​ത്ത് വെ​സ്റ്റ് ല​ബ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ 9 ഇ​ഞ്ചും , ഏ​ബി​ലി​ന്ന, വി​ചി​റ്റ​ഫാ​ൾ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ 3 ഇ​ഞ്ച് മ​ഞ്ഞും ല​ഭി​ച്ച​താ​യി നാ​ഷ​ണ​ൽ ക​ലാ​വ​സ്ഥാ കേ​ന്ദ്രം പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഡാ​ള​സി​ൽ പെ​യ്ത ക​ന​ത്ത മ​ഴ താ​പ​നി​ല 35-40 ഡി​ഗ്രി വ​രെ താ​ഴ്ത്തി. പ​തി​വി​നു വി​പ​രീ​ത​മാ​യ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം എ​ല്ലാ​യി​ട​ത്തും പ്ര​ക​ട​മാ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ