ഇന്ത്യന്‍ ഐക്കണ്‍ ഫിനാലേ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Tuesday, November 20, 2018 10:48 PM IST
ഷിക്കാഗോ: അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു ഇരുനൂറ്റമ്പതോളം കലാകാരന്മാര്‍ അണിനിരക്കുന്ന ഇന്ത്യന്‍ ഐക്കണ്‍ പരിപാടി ഫിനാലെ നവംബര്‍ 23,24 തീയതികളില്‍ നടക്കും. ഇല്ലിനോയ്‌സിലുള്ള പ്ലാനോ സിറ്റിയിലെ റെഡ്‌ബെറി കണ്‍വന്‍ഷന്‍ സെന്‍ററില്‍ (3450 Drew Ave, Plano, IL) വൈകുന്നേരം 6 മുതലാണ് പരിപാടി. നിരവധി ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയിലേക്ക് എല്ലാ ഇന്ത്യക്കാരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ജീവിഷന്‍ സിഇഒ ഷരണ്‍ വാലിയ നേതൃത്വം കൊടുക്കുന്ന പരിപാടികള്‍ക്ക് ഗോപിയോ ഷിക്കാഗോ ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, പവ്വര്‍ വോള്‍ട്ട് സിഇഒ ബ്രിജ് ശര്‍മ്മ, എല്‍എ ടാന്‍ സിഇഒ നിക്ക് പട്ടേല്‍, ടെക് വേഗ സിഇഒ കൃഷ്ണ ബന്‍സാല്‍, ന്യൂയോര്‍ക്ക് ലൈഫ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ജയശ്രീ പട്ടേല്‍ എന്നിവര്‍ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ആണ്. ധര്‍ശന്‍ സിംഗ് ധാലിവാള്‍ ആണ് ഗ്രാൻഡ് ഫിനാലേയുടെ മുഖ്യാതിഥി.

സീ ടിവിയും മറ്റു ചാനലുകളും പരിപാടി തല്‍സമയം സംപ്രേഷണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ www.3iii.com -ല്‍ നിന്നും ലഭിക്കുന്നതാണ്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം