181 വർഷം പഴക്കമുള്ള നിയമം പൊളിച്ചെഴുതുമെന്ന് യുഎസ് കോൺഗ്രസിലെ ആദ്യ മുസ്‌ലിം വനിതാ അംഗം
Tuesday, November 20, 2018 8:58 PM IST
മിനിസോട്ട: മതപരമായ ആചാരങ്ങളുടെ ഭാഗമായി 181 വർഷമായി നിരോധനം നിലനിൽക്കുന്ന യുഎസ് പ്രതിനിധി സഭയിൽ പ്രവേശിക്കുന്നതിനുള്ള നിരോധനം പൊളിച്ചെഴുതുമെന്ന വെല്ലുവിളിയുമായി യുഎസ് കോൺഗ്രസിലെ ആദ്യ മുസ്‌ലിം വനിതാ അംഗം ഇൽഹൻ ഒമർ.

മിനിസോട്ടയിൽ നിന്നും ഡമോക്രാറ്റ് പ്രതിനിധിയായാണ് ഇൽഹൻ ഒമർ വിജയിച്ചത്. തലയിൽ തൊപ്പിയൊ, തലമറയ്ക്കുന്ന വസ്ത്രങ്ങളോ ധരിച്ചു യുഎസ് പ്രതിനിധി സഭയിൽ പ്രവേശിക്കുന്നതിനുള്ള നിരോധനം മാറ്റി, പുതിയ നിയമം കൊണ്ടുവരുന്നതിനു ഡമോക്രാറ്റ് പാർട്ടി തീരുമാനമെടുക്കുമെന്നു കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. യുഎസ് പ്രതിനിധി സഭയിൽ ഡമോക്രാറ്റ് പാർട്ടിക്ക് ഭൂരിപക്ഷമുള്ളതിനാൽ പുതിയ നിയമ നിർമാണം നടത്തുക എളുപ്പമാണ്. നിലവിലുള്ള നിയമമനുസരിച്ചു ഒമറിന് സഭയിൽ പ്രവേശിക്കുന്നതിനു സാങ്കേതിക തടസമുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ