ഫ്ളോ​റി​ഡ സെ​ന​റ്റ് സീ​റ്റ് റി​ക്ക് സ്കോ​ട്ടി​ന്; ഡ​മോ​ക്രാ​റ്റി​നു പ​രാ​ജ​യം
Monday, November 19, 2018 8:54 PM IST
ഫ്ളോ​റി​ഡ: പ​ന്ത്ര​ണ്ടു ദി​വ​സം നീ​ണ്ടു നി​ന്ന അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ൽ ഫ്ളോ​റി​ഡ​യി​ലെ നി​ല​വി​ലെ ഡ​മോ​ക്രാ​റ്റ് സെ​ന​റ്റ​ർ ബി​ൽ നെ​ൽ​സ​നെ (76) പ​രാ​ജ​യ​പ്പെ​ടു​ത്തി മു​ൻ ഗ​വ​ർ​ണ​റും റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യു​മാ​യ റി​ക് സ്കോ​ട്ട് (65) വി​ജ​യി​ച്ചു. ഇ​ന്ന​ലെ​യാ​യി​രു​ന്നു ഫ​ല പ്ര​ഖ്യാ​പ​നം.

ന​വം​ബ​ർ 6നു ​ഫ​ലം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ 25 ശ​ത​മാ​ന​ത്തി​ൽ കു​റ​വ് വോ​ട്ട് നേ​ടി റി​ക് സ്കോ​ട്ട് ജ​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും, ഫ്ളോ​റി​ഡ​യി​ലെ നി​ല​വി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു ച​ട്ട​മ​ന​സ​രി​ച്ചു 25 ശ​ത​മാ​ന​ത്തി​ൽ കു​റ​വ് വോ​ട്ടാ​ണ് ഭൂ​രി​പ​ക്ഷ​മെ​ങ്കി​ൽ വീ​ണ്ടും വോ​ട്ടെ​ണ്ണ​ൽ വേ​ണ​മെ​ന്ന​തി​നാ​ലാ​ണ് ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​നു കാ​ല​താ​മ​സം നേ​രി​ട്ട​ത്. 10,000ത്തി​ൽ​പ​രം വോ​ട്ടു​ക​ൾ​ക്കു സ്കോ​ട്ട് ജ​യി​ച്ച​താ​യി ഫ്ളോ​റി​ഡ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ഓ​ഫീ​സ് പ്ര​ഖ്യാ​പി​ച്ചു.

സ്കോ​ട്ടി 50.05 ശ​ത​മാ​ന​വും, നെ​ൽ​സ​ന് 49.93 ശ​ത​മാ​ന​വും വോ​ട്ടു​ക​ൾ ല​ഭി​ച്ചു. സ്കോ​ട്ടി​ന്‍റെ വി​ജ​യ​ത്തോ​ടെ 100 അം​ഗ സെ​ന​റ്റി​ൽ റി​പ്പ​ബ്ലി​ക്ക​ൻ ലീ​ഡ് വ​ർ​ധി​ച്ചു 52 ആ​യി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ