ഡാ​ള​സ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
Monday, November 19, 2018 8:45 PM IST
ഡാ​ള​സ്: ഡാ​ള​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി 16 മു​ത​ൽ 18 വ​രെ ആ​ഘോ​ഷി​ച്ചു. ന​വം​ബ​ർ 16 വെ​ള്ളി​യാ​ഴ്ച ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സി​ന്‍റെ പ്ര​ധാ​ന കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ന്ന സ​ന്ധ്യാ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് ഇ​ട​വ​കാം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്നു ന​ട​ത്തി​യ ഘോ​ഷ​യാ​ത്ര ന​ട​ത്ത​പ്പെ​ട്ടു. തു​ട​ർ​ന്നു തി​രു​മേ​നി ഭ​ക്ത​ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. ആ​ദ്യ വി​കാ​രി​യാ​യി​രു​ന്ന ഫാ. ​ചെ​റി​യാ​ൻ കു​ന്നേ​ൽ സ്മ​ര​ണ​ക​ൾ പ​ങ്കു​വ​ച്ചു.

ര​ണ്ടാം ദി​ന​മാ​യ 17ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ഘോ​ഷ​യാ​ത്ര ന​ട​ന്നു. വി​വി​ധ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ​മാ​ർ​ക്കൊ​പ്പം അ​തി​ഥി​ക​ളാ​യ സ​ണ്ണി വെ​യ്ൽ ടൗ​ണ്‍ ഷി​പ്പ് മേ​യ​ർ സ​ജി ജോ​ർ​ജ്, കൊ​പ്പേ​ൽ കൗ​ണ്‍​സി​ൽ​മാ​ൻ ബി​ജു മാ​ത്യു എ​ന്നി​വ​ർ ഘോ​ഷ​യാ​ത്ര​യ്ക്കു നേ​തൃ​ത്വം ന​ൽ​കി. പൊ​തു​യോ​ഗ​ത്തി​ൽ അ​ഭി. തി​രു​മേ​നി അ​ധ്യ​ക്ഷ​നാ​യി​രി​ക്കു​ക​യും സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. സ​ജി ജോ​ർ​ജും ബി​ജു മാ​ത്യു​വും ഡാ​ള​സ് പോ​ലീ​സ് ചീ​ഫി​നെ പ്ര​തി​നി​ധാ​നം ചെ​യ്തെ​ത്തി​യ ഡ​പ്യൂ​ട്ടി​യും ഫോ​മ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ചാ​മ​ത്തി​ലും ഫൊ​ക്കാ​ന ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഏ​ബ്ര​ഹാം ഈ​പ്പ​നും പൊ​ന്ന​ച്ച​ൻ കോ​ശി​യും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സി​ൽ​വ​ർ ജൂ​ബി​ലി സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​നം മു​ഖ്യാ​തി​ഥി​ക​ളു​ടെ​യും ജൂ​ബി​ലി ക​ണ്‍​വീ​ന​ർ മാ​ത്യു കോ​ശി​യു​ടെ​യും ഏ​ബ്ര​ഹാം തോ​മ​സി​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ൽ ആ​ദ്യ കോ​പ്പി വി​കാ​രി ഫാ. ​ജോ​ണ്‍ കു​ന്ന​ത്തു​ശേ​രി​ലി​ന് ന​ൽ​കി അ​ഭി. തി​രു​മേ​നി നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്നു വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഇ​ട​വ​കാം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു. യോ​ഗം ആ​രം​ഭി​ച്ച​ത് മാ​ത്യു കോ​ശി​യു​ടെ ആ​മു​ഖ​ത്തോ​ടെ ആ​യി​രു​ന്നു. വി​കാ​രി ഫാ. ​ജോ​ണ്‍ കു​ന്ന​ത്തു​ശേ​രി​ൽ സ്വാ​ഗ​ത​വും, ട്ര​സ്റ്റി ഷാ​നു രാ​ജ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. പ​ള്ളി​യു​ടെ സ്ഥാ​പ​കാം​ഗ​ങ്ങ​ളെ​യും വി​കാ​രി​യെ​യും ആ​ദ​രി​ച്ചു.

18 നു ​അ​ഭി​വ​ന്ദ്യ തി​രു​മേ​നി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ന്നു. തു​ട​ർ​ന്നു തി​രു​മേ​നി​യു​ടെ പ്ര​ഭാ​ഷ​ണ​വും ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടു കൂ​ടി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ​രി​സ​മാ​പ്തി​യാ​യി.

റി​പ്പോ​ർ​ട്ട്: എ​ബ്ര​ഹാം തോ​മ​സ്