ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ന്യൂ​ജ​ഴ്സി​യി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു
Monday, November 19, 2018 8:44 PM IST
ന്യൂ​യോ​ർ​ക്ക്: ന്യൂ​ജേ​ഴ്സി​യി​ലെ അ​റ്റ്ലാ​ൻ​റി​ക് കൗ​ണ്ടി​യി​ലെ വെ​ൻ​റ്നോ​ർ സി​റ്റി​യി​ൽ ഇ​ന്ത്യ​ക്കാ​ര​നെ പ​തി​നാ​റു​കാ​ര​ൻ വെ​ടി​വ​ച്ചു​കൊ​ന്നു. കാ​ർ​മോ​ഷ​ണ​മാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. തെ​ലു​ങ്കാ​ന സ്വ​ദേ​ശി​യാ​യ സു​നി​ൽ എ​ഡ്ലാ എ​ന്ന അ​റു​പ​ത്തൊ​ന്നു​കാ​ര​നാ​ണു വ്യാ​ഴാ​ഴ്ച കൊ​ല്ല​പ്പെ​ട്ട​ത്. അ​ക്ര​മി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​റ്റ്ലാ​ൻ​റി​ക് കൗ​ണ്ടി​യി​ലെ ഒ​രു ഹോ​ട്ട​ലി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു എ​ഡ്ലാ.

അ​റ്റ്ലാ​ന്‍റി​ക് സി​റ്റി ഹോ​സ്പി​റ്റാ​ലി​റ്റി ഇ​ൻ​ഡ​സ്ട്രി ഓ​ഡി​റ്റ​റാ​യി​രു​ന്നു സു​നി​ൽ. വെ​ടി​യേ​റ്റ് വീ​ണ സു​നി​ലി​ന്‍റെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന കാ​റി​ന്‍റെ താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ചു, കാ​റി​ൽ ക​ട​ന്നു ക​ള​ഞ്ഞ പ​തി​നാ​റു​കാ​ര​നെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​കം, നി​യ​മ വി​രു​ദ്ധ​മാ​യി തോ​ക്ക് കൈ​വ​ശം വെ​ക്ക​ൽ, കാ​ർ ത​ട്ടി​യെ​ടു​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ പ്ര​തി​ക്കെ​തി​രെ ചാ​ർ​ജ് ചെ​യ്തി​ട്ടു​ണ്ട്.

1987ൽ ​അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ സു​നി​ൽ ഈ ​മാ​സാ​വ​സാ​നം മാ​താ​വി​ന്‍റെ ജ·​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നു നാ​ട്ടി​ലേ​ക്ക് പോ​കാ​നി​രി​ക്കെ​യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ