പ്ര​ള​യാ​ന​ന്ത​ര കേ​ര​ള പു​ന​ർ​നി​ർ​മി​തി​യി​ൽ പ്ര​വാ​സി​ക​ളു​ടെ പ​ങ്ക് അ​ഭി​ന​ന്ദ​നീ​യം : റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ
Friday, November 16, 2018 11:08 PM IST
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ൽ ഹൃ​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​ച്ചേ​ർ​ന്ന ഇ​ടു​ക്കി എം​എ​ൽ​എ​യും യു​ഡി​എ​ഫ് നേ​താ​വു​മാ​യ റോ​ഷി അ​ഗ​സ്റ്റി​ന് ഹൂ​സ്റ്റ​ണ്‍ പൗ​രാ​വ​ലി ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി. സൗ​ത്ത് ഇ​ന്ത്യ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സും പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സ് ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​റു​മാ​ണ് സ്വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള സൗ​ത്ത് ഇ​ന്ത്യ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ൽ ഹാ​ളി​ൽ ന​വം​ബ​ർ 14 നു ​ചൊ​വാ​ഴ്ച കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി കാ​രി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ കേ​ര​ളം പു​ന​ർ നി​ർ​മി​തി​യു​ടെ പാ​ത​യി​ലാ​ണെ​ന്നും, അ​മേ​രി​ക്ക​യി​ലെ പ്ര​വാ​സി സ​മൂ​ഹം പ്ര​ള​യ കാ​ല​ത്ത് ന​ൽ​കി​യ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ വി​ല​പ്പെ​ട്ട​താ​ണെ​ന്നും അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും സ്വീ​ക​ര​ണ​ത്തി​നു മ​റു​പ​ടി പ​റ​ഞ്ഞ റോ​ഷി അ​ഗ​സ്റ്റി​ൻ എംഎ​ൽഎ പ്ര​സ്താ​വി​ച്ചു. ന​വ​കേ​ര​ള പു​ന​ർ​നി​ർ​മി​തി​യി​ൽ തു​ട​ർ​ന്നും സ​ഹ​ക​ര​ണ​വും കൈ​ത്താ​ങ്ങ​ലും ഉ​ണ്ടാ​കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡാം ​മാ​നേ​ജ്മെ​ന്‍റി​ൽ കാ​ലോ​ചി​ത​മാ​യ പ​രി​ഷ്ക​ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​മെ​ന്നും, ഇ​ടു​ക്കി ജി​ല്ല​യി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വേ​ണ്ടി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ എം​എ​ൽ​എ ഫ​ണ്ടി​ലേ​ക്ക് സൗ​ത്ത് ഇ​ന്ത്യ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ആ​ദ്യ​ഘ​ട്ട​മാ​യി 1000 ഡോ​ള​ർ കൈ​മാ​റി. മെ​മെ​ന്‍റോ​യും പൊ​ന്നാ​ട​യും ന​ൽ​കി റോ​ഷി അ​ഗ​സ്റ്റി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സ്റ്റാ​ഫോ​ർ​ഡ് സി​റ്റി കൗ​ണ്‍​സി​ൽ അം​ഗം കെ​ൻ മാ​ത്യു, മാ​ഗ് പ്ര​സി​ഡ​ന്‍റ് ജോ​ഷ്വാ ജോ​ർ​ജ്, ഫോ​മ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഓ​ലി​യാം​കു​ന്നേ​ൽ, ക​ഐ​സ്സി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​യിം​സ് തെ​ക്ക​നാ​ട്ട്, കെ​സി​സി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, മാ​ഗ് മു​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചെ​റു​ക​ര, സോ​ജ​ൻ അ​ഗ​സ്റ്റി​ൻ, സെ​നി​ത് എ​ള്ള​ങ്കി​ൽ, ജീ​മോ​ൻ റാ​ന്നി, ഫി​ലി​പ്പ് പു​ള്ളോ​ലി​ൽ, സു​രേ​ഷ് രാ​മ​കൃ​ഷ്ണ​ൻ, ജോ​ണ്‍ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സ് കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ചെ​റു​ക​ര സ്വാ​ഗ​ത​വും ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജോ​ർ​ജ് കാ​ക്ക​നാ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ജോ​ർ​ജ് കോ​ള​ച്ചേ​രി​ൽ എം.​സി ആ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ മെ​ഡി​ക്ക​ൽ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് ’ലെ​റ്റ് ദം ​സ്മൈ​ൽ എ​ഗൈ​നു’ ന​ൽ​കി​യ പി​ന്തു​ണ​യ്ക്ക് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സി​നു ന​ൽ​കി​യ മൊ​മെ​ന്‍റോ റോ​ഷി അ​ഗ​സ്റ്റി​ൻ ചേം​ബ​ർ ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി.

റി​പ്പോ​ർ​ട്ട് : ജീ​മോ​ൻ റാ​ന്നി