ന്യൂ​യോ​ർ​ക്ക് ഫൊ​റാ​ന "ലേ മി​നി​സ്ട്രി ' ​ഉ​ദ്ഘാ​ട​ന​വും ബൈ​ബി​ൾ ക​ലോ​ത്സ​വം വ​ർ​ണാ​ഭ​മാ​യി
Friday, November 16, 2018 11:05 PM IST
ന്യൂ​യോ​ർ​ക്ക്: ക്നാ​നാ​യ റീ​ജ​ണി​നു കീ​ഴി​ലു​ള്ള ന്യൂ​യോ​ർ​ക്ക് ഫൊ​റാ​ന ബൈ​ബി​ൾ കാ​ലോ​ത്സ​വ​ത്തി​ന് ആ​വേ​ശ​ക​ര​മാ​യ സ​മാ​പ​നം. ന്യൂ​ജേ​ഴ്സി​യി​ലെ ക്രി​സ്തു​രാ​ജ ന​ഗ​റി​ൽ മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി​യ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ ന്യൂ​യോ​ർ​ക്ക് ഫൊ​റാ​ന​യി​ലു​ള്ള 500 ല​തി​കം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു നി​റ​ഞ്ഞ സ​ദ​സി​നെ വ​ർ​ണാ​ഭ​മാ​ക്കി. ന​വം​ബ​ർ മൂ​ന്നി​ന് ന​ട​ന്ന മ​ത്സ​ര​ത്തി​ന്‍റെ ഓ​വ​ർ ഓ​ൾ കി​രീ​ടം സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ച​ർ​ച്ച റോ​ക്ലാ​ൻ​ഡ് നേ​ടി.

പ്ര​സ്തു​ത ദി​ന​ത്തി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ആ​രം​ഭി​ച്ച മാ​ർ​ഗം​ക​ളി മ​ത്സ​ര​ത്തോ​ടു കൂ​ടി​യാ​ണ് ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. തു​ട​ർ​ന്നു യ​ഥാ​ക്ര​മം പു​രാ​ത​ന പാ​ട്ടു മ​ത്സ​ര​വും ദേ​വാ​ല​യ​സം​ഗീ​ത​വും ടാ​ബ്ലോ​യും ന​ട​ത്ത​പ്പെ​ട്ടു. തു​ട​ർ​ന്ന് കോ​ട്ട​യം അ​തി​രൂ​പ​ത ആ​ർ​ച്ച ബി​ഷ​പ്പ് അ​ഭി. മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് പി​താ​വി​ന്‍റെ​യും ഷി​ക്കാ​ഗോ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് പി​താ​വി​ന്‍റെ​യും ക്നാ​നാ​നാ​യ റീ​ജി​യ​ൻ വി​കാ​രി ജ​ന​റാ​ൾ തോ​മ​സ് മു​ള​വ​നാ​ൽ അ​ച്ഛ​ന്‍റെ​യും മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ഫൊ​റോ​ന​യി​ലെ വൈ​ദി​ക​രോ​ടൊ​പ്പ​മു​ള്ള വി. ​കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രു​ന്നു.

വി​വാ​ഹ ജീ​വി​ത​ത്തി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ദ​ന്പ​തി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങു വി. ​കു​ർ​ബാ​ന​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്ത​പ്പെ​ട്ടു. തു​ട​ർ​ന്നു ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ന്യൂ​യോ​ർ​ക്ക് ഫൊ​റാ​ന ന്ധ​ലേ മി​നി​സ്ട്രി ന്ധ ​യു​ടെ ഒൗ​ദ്യോ​ഗി​ക​മാ​യ ഉ​ദ്ഘാ​ട​നം അ​ഭി. മൂ​ല​ക്കാ​ട്ട് പി​താ​വ് നി​ർ​വ​ഹി​ച്ചു. തി​രു​സ​ഭ​യോ​ടൊ​പ്പ​മു​ള്ള ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യു​ടെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചും ദേ​വാ​ല​യ കേ​ന്ദ്രി​കൃ​ത​മാ​യ സാ​മു​ദാ​യി​ക വ​ള​ർ​ച്ച​ക്ക് ന്ധ​ലേ മി​നി​സ്ട്രി ന്ധ​യു​ടെ പ​ങ്കി​നെ കു​റി​ച്ചും പി​താ​വ് വി​ശ​ദീ​ക​രി​ച്ചു.

ബൈ​ബി​ൾ ക​ലോ​ത്സ​വ മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​തി​ഥേ​യ​രാ​യ ന്യൂ​ജേ​ഴ്സി ക്രൈ​സ്റ്റ് കിം​ഗ് ക്നാ​നാ​യ പ​ള്ളി​യ്ക്ക് വേ​ണ്ടി വി​കാ​രി ഫാ. ​റെ​നി ക​ട്ടേ​ൽ, ഇ​ട​വ​ക അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റ​മ​റ്റ രീ​തി​യി​ൽ ആ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. കൂ​ടാ​തെ ഫൊ​റാ​ന വി​കാ​രി ഫാ. ​ജോ​സ് ത​റ​ക്ക​ൽ, ഫാ. ​ജോ​സ് ആ​ദോ​പ്പി​ള്ളി , ഫൊ​റാ​ന സെ​ക്ര​ട്ട​റി തോ​മ​സ് പാ​ല​ച്ചേ​രി മേ​ൽ​നോ​ട്ട​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ ഗം​ഭീ​ര വി​ജ​യ​മാ​ക്കി മാ​റ്റി.

ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച റോ​ക്ലാ​ൻ​ഡ് ഓ​വ​റോ​ൾ കി​രീ​ടം നേ​ടി . വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം അ​ഭി. മൂ​ല​ക്കാ​ട്ട് പി​താ​വ് വി​ർ​വ​ഹി​ച്ചു. അ​തി​നു​ശേ​ഷം ന​യ​ന മ​നോ​ഹ​ര​മാ​യ ടാ​ലെ​ന്‍റ് ഷോ​യും ന​ട​ത്ത​പ്പെ​ട്ടു. ന്യൂ​യോ​ർ​ക്ക് ഫൊ​റോ​ന​യി​ലെ ക്നാ​നാ​യ മ​ക്ക​ളു​ടെ മ​ന​സി​ൽ ന​ല്ല ഓ​ർ​മ്മ​ക​ൾ ബാ​ക്കി​യാ​ക്കി, ക്നാ​നാ​യ മ​ക്ക​ളു​ടെ ഇ​ട​യി​ൽ സ്നേ​ഹ​ത്തി​ന്‍റെ​യും പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ​യും ന·​ക​ൾ ഉൗ​ട്ടി ഉ​റ​പ്പി​ച്ചു കൊ​ണ്ട് ക​ലോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല വീ​ണു.