ഡാ​ള​സ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും
Friday, November 16, 2018 7:08 PM IST
ഡാ​ള​സ്: ഇ​രു​പ​ത്ത​ഞ്ചു​വ​ർ​ഷം പി​ന്നി​ട്ട ഡാ​ള​സി​ലെ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ന​വം​ബ​ർ 16, 17, 18(വെ​ള്ളി, ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ ന​ട​ക്ക​പ്പെ​ടും. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ 16നു ​വൈ​കി​ട്ട് 6ന് ​അ​ഭി. നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സി​ന്‍റെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭം കു​റി​ക്കും. തു​ട​ർ​ന്നു ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ഘോ​ഷ​യാ​ത്ര ന​ട​ക്ക​പ്പെ​ടും. തു​ട​ർ​ന്ന് അ​ഭി. തി​രു​മേ​നി സ​ന്ദേ​ശം ന​ൽ​ക​പ്പെ​ടും. ക​ലാ​പ​രി​പാ​ടി​ക​ളോ​ടും അ​ത്താ​ഴ​വി​രു​ന്നി​നോ​ടും കൂ​ടി വെ​ള്ളി​യാ​ഴ്ച​ത്തെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും.

ന​വം: 17 ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​ന് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. നി​റ​പ​കി​ട്ടാ​ർ​ന്ന ഘോ​ഷ​യാ​ത്ര​യ്ക്കു​ശേ​ഷം അ​ഭി. തി​രു​മേ​നി മു​ഖ്യാ​തി​ഥി​യാ​യ പൊ​തു​യോ​ഗ​ത്തി​ൽ സ​ണ്ണി വെ​യ്ൽ ടൗ​ണ്‍​ഷി​പ്പ് മേ​യ​ർ സ​ജി ജോ​ർ​ജ്, ഡാ​ള​സ് കൗ​ണ്‍​സി​ല​ർ കെ​വി​ൻ ഫെ​ൽ​ഡ​ർ, കെ​ട​പ്പേ​ൽ കൗ​ണ്‍​സി​ല​ർ ബി​ജു മാ​ത്യു, ഡാ​ള​സ് ഫോ​ർ​ത്ത് ന​ഗ​ര​സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ സം​ഘ​ട​നാ നേ​താ​ക്ക​ൾ എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി​രി​ക്കും. പൊ​തു​യോ​ഗ​ത്തി​ൽ ര​ജ​ത​ജൂ​ബി​ലി സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്യും. ഡാ​ള​സി​ലെ പ്ര​മു​ഖ ചെ​ണ്ട​മേ​ളം സം​ഘ​ത്തി​ന്‍റെ ക​ലാ​വി​രു​ന്ന് പ്ര​ത്യേ​ക ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം അ​ത്താ​ഴ​വി​രു​ന്നോ​ടെ ശ​നി​യാ​ഴ്ച പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും.

അ​ഭി. തി​രു​മേ​നി​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ ന​വം: 18 ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന് ​പ്ര​ഭാ​ത​പ്രാ​ർ​ഥ​ന​യും തു​ട​ർ​ന്നു വി. ​കു​ർ​ബാ​ന​യും തി​രു​മേ​നി​യു​ടെ പ്ര​ഭാ​ഷ​ണ​വും ഉ​ണ്ടാ​കും. ആ​ശീ​ർ​വാ​ദ​ത്തി​നും ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കും.

വി​കാ​രി റ​വ. ഫാ. ​ജോ​ണ്‍ കു​ന്ന​ത്തു​ശേ​രി​ലി​ന്‍റെ​യും ജൂ​ബി​ലി ക​ണ്‍​വീ​ന​ർ മാ​ത്യു കോ​ശി​യു​ടെ​യും കോ ​ക​ണ്‍​വീ​ന​ർ ജോ​ണ്‍ ജോ​ർ​ജി​ന്‍റെ​യും ട്ര​സ്റ്റി ഷാ​നു രാ​ജി​ന്‍റെ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം പ​ട​നി​ല​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി. ഡാ​ള​സ് സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ ഇ​രു​പ​ത്ത​ഞ്ചു വ​ർ​ഷ​ങ്ങ​ളു​ടെ ച​രി​ത്ര​വും നേ​ട്ട​ങ്ങ​ളും വി​വ​രി​ക്കു​ന്ന ഒ​രു സു​വ​നീ​ർ ഏ​ബ്ര​ഹാം തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഈ ​സു​വ​നീ​റാ​ണ് പൊ​തു​യോ​ഗ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്യു​ക. ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഏ​വ​രു​ടെ​യും സാ​ന്നി​ധ്യ​വും സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​ക​ണ​മെ​ന്ന് വി​കാ​രി, ക​ണ്‍​വീ​ന​ർ, കോ-​ക​ണ്‍​വീ​ന​ർ, ട്ര​സ്റ്റി, സെ​ക്ര​ട്ട​റി എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: ഏ​ബ്ര​ഹാം തോ​മ​സ്