യു​എ​സി​ൽ 1. 96 ല​ക്ഷം ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ
Thursday, November 15, 2018 10:34 PM IST
ന്യൂ​യോ​ർ​ക്ക്: യു​എ​സി​ൽ പ​ഠി​ക്കു​ന്ന വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ ചൈ​ന​യ്ക്കു പി​ന്നി​ൽ ര​ണ്ടാ​മ​ത്. 2017-18 അ​ധ്യാ​യ​ന വ​ർ​ഷം 1. 96 ല​ക്ഷം ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​ണു യു​എ​സി​ൽ പ​ഠി​ച്ച​ത്. യു​എ​സി​ലെ ആ​കെ വി​ദേ​ശ​വി​ദ്യാ​ർ​ഥി​ക​ളി​ൽ 17.9 ശ​ത​മാ​നം വ​രു​മി​ത്.

ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 5.4 ശ​ത​മാ​നം വ​ർ​ധ​വു​ണ്ടാ​യെ​ന്ന് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ആ​ൻ​ഡ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റ​ഡീ​സി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ചൈ​ന​യി​ൽ നി​ന്ന് 363,341 വി​ദ്യാ​ർ​ഥി​ക​ളാ​ണ് യു​എ​സി​ൽ പ​ഠ​ന​ത്തി​നാ​യി എ​ത്തി​യ​ത്.