കോ​ട്ട​യം ക്ല​ബ് വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു
Wednesday, November 14, 2018 9:59 PM IST
ഹൂ​സ്റ്റ​ണ്‍: കോ​ട്ട​യം ക്ല​ബ് വെ​ബ്സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ന​വം​ബ​ർ 11 ഞാ​യ​റാ​ഴ്ച വൈ​കി​ട്ടു ന​ട​ന്ന ച​ട​ങ്ങി​ൽ മ​ല​യാ​ളി​യും സ്റ്റാ​ഫോ​ർ​ഡ് സി​റ്റി കൗ​ണ്‍​സി​ല​റു​മാ​യ കെ​ൻ മാ​ത്യു നി​ർ​വ​ഹി​ച്ചു. കോ​ട്ട​യം ക്ല​ബ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും ഐ​ടി വി​ദ​ഗ്ധ​നു​മാ​യ ഷി​ബു കെ. ​മാ​ണി​യാ​ണ് വെ​ബ്സൈ​റ്റി​നു രൂ​പ ക​ൽ​പ​ന ന​ൽ​കി​യ​ത്.

സ്റ്റാ​ഫോ​ർ​ഡ് കേ​ര​ള ഹൗ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ജോ​സ് ജോ​ണ്‍ തെ​ങ്ങും​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​യം ക്ല​ബ് ന​ട​ത്തു​ന്ന സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കൗ​ണ്‍​സി​ല​ർ കെ.​എ​ൻ. മാ​ത്യു അ​ഭി​ന​ന്ദി​ച്ചു. കോ​ട്ട​യം ക്ല​ബും പൊ​തു​ജ​ന​ങ്ങ​ളും ത​മ്മി​ൽ ബ​ന്ധി​ക്കു​ന്ന ഒ​രു ക​ണ്ണി​യാ​യി മാ​റു​ന്ന​തി​നു മ​നോ​ഹ​ര​മാ​യി വി​ഭാ​വ​നം ചെ​യ്ത ഈ ​വെ​ബ്സൈ​റ്റി​നു ക​ഴി​യ​ട്ടെ എ​ന്നും കെ.​എ​ൻ മാ​ത്യു ആ​ശം​സി​ച്ചു.

വെ​ബ്സൈ​റ്റി​ന്‍റെ സ്പോ​ണ്‍​സ​ർ കോ​ട്ട​യം റെ​ജി, ബാ​ബു ചാ​ക്കോ, മാ​ത്യു ച​ന്നാ​പ്പാ​റ, മ​ധു ചേ​രി​ക്ക​ൽ, ഡോ. ​സി. വി. ​മാ​ത്യു, കു​ര്യ​ൻ ച​ന്നാ​പ്പാ​റ, ആ​ൻ​ഡ്രു​സ് ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു. സു​കു ഫി​ലി​പ്പ്, ഷീ​ബാ ആ​ൻ​ഡ്രൂ​സ്, സു​ജ ബെ​ന്നി, സ​ജീ​വ​ൻ ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ ആ​ല​പി​ച്ച ഗാ​ന​ങ്ങ​ൾ മു​ക്ത​ക​ണ്ഠ​മാ​യ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

ഗോ​പി​കാ ദേ​വി​ക​മാ​രു​ടെ നൃ​ത്ത​വും ച​ട​ങ്ങി​നെ ആ​ക​ർ​ഷ​ക​മാ​ക്കി. ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം ക്ല​ബാം​ഗ​ങ്ങ​ൾ പ്ര​ത്യേ​ക ഡി​ന്ന​റും ഒ​രു​ക്കി​യി​രു​ന്നു. വെ​ബ് സൈ​റ്റ് www.kcath.com

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ