അ​രി​സോ​ണ​യി​ൽ ആ​ദ്യ​മാ​യി വ​നി​താ അം​ഗം യു​എ​സ് സെ​ന​റ്റി​ൽ
Tuesday, November 13, 2018 10:16 PM IST
ഫി​നി​ക്സ് (അ​രി​സോ​ണ): അ​രി​സോ​ണ​യി​ൽ നി​ന്നും യു​എ​സ് സെ​ന​റ്റി​ലേ​ക്ക് ന​ട​ന്ന വാ​ശി​യേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി മാ​ർ​ത്താ മെ​ക്സാ​ലി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഡ​മോ​ക്രാ​റ്റി​ക്ക് സ്ഥാ​നാ​ർ​ഥി ക്രി​സ്റ്റീ​ൻ സ​യ്ൻ​മ വി​ജ​യി​ച്ചു. 38197 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് ഇ​വ​ർ​ക്ക് ല​ഭി​ച്ച​ത്.

ന​വം​ബ​ർ 6ന് ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​വം​ബ​ർ 12 തി​ങ്ക​ളാ​ഴ്ച​യാ​ണ് ഒൗ​ദ്യോ​ഗി​ക​മാ​യി വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ച​ത്. ഒ​രാ​ഴ്ച​യാ​ണ് റീ ​കൗ​ണ്ടിം​ഗി​ന് വേ​ണ്ടി വ​ന്ന​ത്.

1988നു ​ശേ​ഷം ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് വി​ജ​യം സ​മ്മാ​നി​ച്ച ക്രി​സ്റ്റീ​ന അ​രി​സോ​ണ​യി​ൽ നി​ന്നും യു​എ​സ് സെ​ന​റ്റി​ൽ എ​ത്തു​ന്ന ആ​ദ്യ വ​നി​താ അം​ഗ​മാ​ണ്. മാ​ത്ര​മ​ല്ല യു​എ​സ് സെ​ന​റ്റി​ലെ ആ​ദ്യ ഓ​പ്പ​ണ്‍​ലി ബൈ ​സെ​ക്വ​ക്ഷ​ൽ സെ​ന​റ്റ​ർ എ​ന്ന പ്ര​ത്യേ​ക​ത​കൂ​ടി ക്രി​സ്റ്റീ​ൻ നേ​ടി​യി​രി​ക്കു​ന്നു.

നി​ല​വി​ലു​ണ്ടാ​യി​രു​ന്ന റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ ജെ​ഫ് ഫ്ലേ​ക്ക് സ്ഥാ​നം ഒ​ഴി​ഞ്ഞ സീ​റ്റി​ൽ വി​ജ​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് മാ​ർ​ത്താ മെ​ക്ക് സാ​ലി മ​ത്സ​രി​ച്ച​തും തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് പു​റ​ത്തു​വ​ന്ന സ​ർ​വേ റി​പ്പോ​ർ​ട്ട് ശ​രി​വ​ക്കു​ന്ന​താ​യി​രു​ന്നു ക്രി​സ്റ്റി​നി​ന്‍റെ വി​ജ​യം.

പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​നെ അ​നു​കൂ​ലി​ച്ച സം​സ്ഥാ​ന​മാ​യി​രു​ന്നു അ​രി​സോ​ണ. സെ​ന​റ്റി​ൽ നേ​രി​യ ഭൂ​രി​പ​ക്ഷം നേ​ടി​യി​രു​ന്ന റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ഫ്ളോ​റി​ഡാ​യി​ലേ​യും മി​സി​സി​പ്പി​യി​ലേ​യും ഫ​ല​പ്ര​ഖ്യാ​പ​നം വ​രു​ന്പോ​ൾ ഭൂ​രി​പ​ക്ഷം നി​ല​നി​ർ​ത്താ​ൻ ക​ഴി​യു​മോ എ​ന്ന ആ​ശ​ങ്ക​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ