അ​മേ​രി​ക്ക​യു​ടെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി ഡോ. ​മി​റി​യം അ​ഡ​ൽ​സ​ന്
Tuesday, November 13, 2018 9:16 PM IST
വാ​ഷിം​ഗ്ട​ണ്‍: 2018 ലെ ​അ​മേ​രി​ക്ക​ൻ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ പ്ര​സി​ഡ​ൻ​ഷ്യ​ൽ മെ​ഡ​ൽ ഓ​ഫ് ഫ്രീ​ഡം ഇ​സ്രാ​യേ​ലി-​അ​മേ​രി​ക്ക​ൻ ഡോ​ക്ട​ർ മി​റി​യം അ​ഡ​ൽ​സ​ന്. ന​വം​ബ​ർ 10 ശ​നി​യാ​ഴ്ച വൈ​റ്റ് ഹൗ​സ് പു​റ​ത്തി​റ​ക്കി​യ പ​ത്ര​കു​റി​പ്പി​ലാ​ണ് പു​തി​യ പ്ര​ഖ്യാ​പ​നം.

2017ൽ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു​ശേ​ഷം പ്ര​സി​ഡ​ന്‍റ് ട്രം​പ് ആ​ദ്യ​മാ​യാ​ണ് പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി ന​ൽ​കു​ന്ന​ത്. ന​വം​ബ​ർ 16ന് ​വൈ​റ്റ്ഹൗ​സി​ൽ ചേ​രു​ന്ന പ്ര​ത്യേ​ക സ​ദ​സി​ൽ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും.

മ​യ​ക്കു മ​രു​ന്നി​ന​ടി​മ​യാ​യ​വ​രെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​രു​ന്ന​തി​ന് ഡോ. ​മി​റി​യം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മാ​നി​ച്ചാ​ണ് അ​വാ​ർ​ഡി​നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 1945 ൽ ​ടെ​ൽ​അ​വീ​വി​ൽ ജ​നി​ച്ച മി​റി​യം (73) ജെ​റു​ശ​ലേം ഹി​ബ്രു യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബി​രു​ദ​വും ടെ​ൽ​അ​വീ​വ് യൂ​ണി​വേ​ഴ്സി​റ്റി മെ​ഡി​ക്ക​ൽ സ്കൂ​ളി​ൽ നി​ന്നും മെ​ഡി​ക്ക​ൽ ബി​രു​ദ​വും നേ​ടി.

റോ​ക്ക്ഫെ​ല്ല​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ഡ്ര​ഗ് അ​ഡി​ക്ഷ​നി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ മി​റി​യം ലാ​സ് വേ​ഗ​സി​ൽ മി​റി​യം ആ​ന്‍റ് ഷെ​ൽ​ഡ​ൻ റി​സേ​ർ​ച്ച് ക്ലി​നി​ക്ക് ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് മ​യ​ക്കു​മ​രു​ന്നി​ന​ടി​മ​ക​ളാ​യ​വ​രെ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ത​ന്‍റെ ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച​ത്.

മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക സ​മ​ർ​പ്പി​ത​യാ​യ ഡോ​ക്ട​ർ തു​ട​ങ്ങി​യ വി​ശേ​ഷ​ണ​ങ്ങ​ളാ​ണ് വൈ​റ്റ് ഹൗ​സ് ഇ​വ​ർ​ക്ക് ന​ൽ​കി​യ​ത്.​ഇ​ങ്ങ​നെ ഒ​ര​വാ​ർ​ഡി​ന് ത​ന്നെ തി​ര​ഞ്ഞെ​ടു​ത്ത​തി​ന് പ്ര​സി​ഡ​ന്‍റ് ട്രം​പി​നോ​ടു ഇ​വ​ർ ന​ന്ദി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ