പ്രതിഭാ ആർട്സിന്‍റെ ’പ്രതിഭോത്സവം 2018’ വർണാഭമായി
Tuesday, November 13, 2018 9:14 PM IST
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കലാ സാംസ്കാരിക സംഘടനയായ പ്രതിഭാ ആർട്സ് അവതരിപ്പിച്ച സ്റ്റേജ് ഷോ "പ്രതിഭോത്സവം 2018' വൈവിധ്യമാർന്ന കലാ പരിപാടികൾ കൊണ്ട് ഹൂസ്റ്റണിലെ കലാസ്വാദകർക്കു വേറിട്ട അനുഭവം നൽകി. ഒക്ടോബർ 28നു ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ സ്റ്റാഫോർഡിലുള്ള ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടികൾ നടത്തപ്പെട്ടത്.

കലാപരിപാടികളോടനുബന്ധിച്ചു നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സുഗു ഫിലിപ്പ് സ്വാഗതം ആശംസിച്ചു. റവ. ഫാ. ഐസക് പ്രകാശ്, സ്റ്റാഫൊർഡ് സിറ്റി കൗണ്‍സിൽ അംഗം കെൻ മാത്യു, ഡബ്ല്യൂഎംസി ഗ്ലോബൽ വൈസ് പ്രസിഡന്‍റ് എസ്.കെ. ചെറിയാൻ, കോട്ടയം ക്ലബ് പ്രസിഡന്‍റ് ജോസ് ജോണ്‍ തെങ്ങുംപ്ലാക്കൽ തുടങ്ങിവർ ചേർന്ന് നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

മുഖ്യ പ്രഭാഷകനായിരുന്ന റവ. ഫാ. ഐസക് പ്രകാശ് പ്രതിഭാ ആർട്സിന്‍റെ പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും കലാകാര·ാർക്കും കലാകാരികൾക്കും ഭാവുകങ്ങളും ആശംസിച്ചു. ഹൂസ്റ്റണിലെ കലാ സാഹിത്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള ധനസമാഹരണാർത്ഥം നടത്തിയ പ്രതിഭോത്സവ സന്ധ്യസംഗീത നൃത്ത വിനോദ പരിപാടികൾ കൊണ്ട് സന്പന്നമായിരുന്നു. ഗാനമേള, മിമിക്സ്, നൃത്തങ്ങൾ തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികളാണ് അരങ്ങേറിയത്.

ഹൂസ്റ്റണിലെ പ്രമുഖ ഗായകർ കൂടിയായ ആൻഡ്രൂസ്, വിനു, വിശാൽ, റോഷി, മധു, ബാബു, ജെറിൻ, ജിഷ , മഹിമ, മീര, മെറിൽ തുടങ്ങിവർ ശ്രുതി മധുരമായ ഗാനങ്ങൾ ആലപിച്ചപ്പോൾ നിറഞ്ഞ കൈയടികളാണ് ലഭിച്ചത്. ലക്ഷ്മി പീറ്റർ, സോണിയ, സെബാസ്റ്റ്യൻ തുടങ്ങിവർ അവതരിപ്പിച്ച നൃത്ത്യ നൃത്തങ്ങൾ വർണ മനോഹരമായിരുന്നു. സുശീൽ, ശരത്, സുഗു, റെനി ടീമിന്‍റെ മിമിക്സ് പരേഡും ഫിഗർ ഷോയും പ്രതിഭോത്സവത്തിനു വേറിട്ട മുഖം നൽകി.

ഈ പരിപാടിയിൽ നിന്നും ലഭിച്ച വരുമാനം കോട്ടയത്തുള്ള "അമ്മവീട്' അനാഥാലായത്തിനു സംഭാവന നൽകുന്നതിനായി കോട്ടയം ക്ലബ് പ്രസിഡന്‍റ് ജോസ് ജോണ്‍ തെങ്ങുംപ്ലാക്കലിനെ ഏൽപിച്ചു.

വൈവിധ്യമാർന്ന പ്രവർത്തന ശൈലികൊണ്ട് ജനഹൃദയങ്ങളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഇടുക്കിയുടെ സ്വന്തം ജനകീയ നേതാവിന് പ്രവാസി മലയാളികളുടെ സിരാകേന്ദ്രങ്ങളിൽ ഒന്നായ ഹൂസ്റ്റണിൽ നൽകുന്ന പൗരസ്വീകരണത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

സണ്ണി കാരിക്കൽ 832 566 6806
ഫ്രാൻസിസ് ചെറുകര 713 447 7865
സോജൻ അഗസ്റ്റിൻ 832 466 5233
ജോർജ് കോലച്ചേരിൽ 832 202 4332
തോമസ് ഒലിയാംകുന്നേൽ 713 679 9950

റിപ്പോർട്ട് : ജീമോൻ റാന്നി