ഫൈ​ൻ ആ​ർ​ട്സ് നാ​ട​കം ന​വം​ബ​ർ മൂ​ന്നി​ന്
Friday, October 19, 2018 9:55 PM IST
ന്യു​യോ​ർ​ക്ക്: മാ​റ്റി വ​യ്ക്ക​പ്പെ​ട്ട ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ള​ത്തി​ന്‍റെ നാ​ട​കം "ക​ട​ലോ​ളം ക​നി​വ് ' ന​വം​ബ​ർ മൂ​ന്നി​ന് വൈ​കു​ന്നേ​രം ആ​റി​ന് ടീ​നെ​ക്കി​ലു​ള്ള ബ​ഞ്ച​മി​ൻ ഫ്രാ​ങ്ക്ളി​ൻ മി​ഡി​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ​തി​നാ​യു​ള​ള്ള സജീക​ര​ണ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞു.

സ്റ്റേ​ജി​ൽ ലൈ​വ് ആ​യ സം​ഭാ​ഷ​ണ​ങ്ങ​ളോ​ടെ എ​ത്തു​ന്ന അ​മേ​രി​ക്ക​യി​ലെ ചു​രു​ക്കം ചി​ല ക​ലാ​സം​ഘ​ങ്ങ​ളി​ലൊ​ന്നാ​ണ് ഫൈ​ൻ ആ​ർ​ട്സ്. മ​ല​യാ​ളം നാ​ട​ക ക​ല​യു​ടെ ആ​ത്മാ​വി​നെ ന​ഷ്ട​പ്പെ​ടു​ത്താ​തെ സ്റ്റേ​ജി​ൽ അ​ര​ങ്ങേ​റു​ന്ന ഫൈ​ൻ ആ​ർ​ട്സി​ന്‍റെ നാ​ട​ക​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന ഒ​രു ആ​സ്വാ​ദ​ക സ​മൂ​ഹ​മാ​ണെ​ന്ന് അ​മേ​രി​ക്ക​യി​ലു​ള്ള​ത്. അ​വാ​ർ​ഡ് ജേ​താ​വാ​യ ഫ്രാ​ൻ​സി​സ് ടി. ​മാ​വേ​ലി​ക്ക​ര​യു​ടെ ഏ​റ്റ​വും പു​തി​യ നാ​ട​ക​മാ​ണ് ക​ട​ലോ​ളം ക​നി​വ്.

കേ​ര​ള മ​ണ്ണി​ൽ വി​വാ​ദ​മാ​യ ദ​യാ​വ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​രു​ത്തി​രി​യു​ന്ന ക​ഥ​യാ​ണ് ക​ട​ലോ​ളം ക​നി​വ്. ഡി​സം​ബ​ർ എ​ട്ടി​ന് ശ​നി​യാ​ഴ്ച ഡാ​ള​സി​ലും ക​ട​ലോ​ളം ക​നി​വ് രം​ഗ​ത്ത് എ​ത്തു​ന്നു​ണ്ട്. വി​വ​ര​ങ്ങ​ൾ​ക്ക്: www.fineartsmalayalam.com

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് തു​ന്പ​യി​ൽ