ഇ​ന്‍റ​ർ നാ​ഷ​ണ​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​റാ​യി കോ​ര​സ​ണ്‍ വ​ർ​ഗീ​സി​നെ നി​യ​മി​ച്ചു
Friday, October 19, 2018 9:53 PM IST
ന്യൂ​യോ​ർ​ക്ക്: വൈ​സ്മെ​ൻ​സ് ഇ​ന്‍റ​ർ നാ​ഷ​ണ​ലി​ന്‍റെ ഇ​ന്‍റ​ർ ​നാ​ഷ​ണ​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​റാ​യി കോ​ര​സ​ണ്‍ വ​ർ​ഗീ​സി​നെ നി​യ​മി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കോ​ര​സ​ണ്‍, ക്ല​ബ്ബി​ന്‍റെ അ​ന്ത​ർ​ദേ​ശീ​യ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ചു​മ​ത​ല​ക​ൾ​ക്കു മു​ത​ൽ​കൂ​ട്ടാ​കു​മെ​ന്നു അ​ന്ത​ർ​ദേ​ശീ​യ കൗ​ണ്‍​സി​ൽ അം​ഗ​വും അ​മേ​രി​ക്ക​ൻ ഏ​രി​യ പ്ര​സി​ഡ​ന്‍റു​മാ​യ റ്റി​ബോ​ർ ഫോ​ക്കി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

1922ൽ ​അ​മേ​രി​ക്ക​യി​ലെ ഒ​ഹാ​യോ സ്റ്റേ​റ്റി​ലു​ള്ള ടോ​ളി​ഡോ​യി​ൽ ജ​ഡ്ജ് പോ​ൾ വി​ല്യം അ​ല​ക്സാ​ണ്ട​ർ സ്ഥാ​പി​ച്ച പ്ര​സ്ഥാ​നം ഇ​ന്നു 69 രാ​ജ്യ​ങ്ങ​ളി​ലാ​യി 1500 ക്ല​ബു​ക​ളു​മാ​യി വി​ക​സി​ച്ചു. വൈ​എം​സി​എ​യു​ടെ സേ​വ​ന വി​ഭാ​ഗ​മാ​യി തു​ട​ങ്ങി​യ വൈ​സ്മെ​ൻ​സ് ഇ​ന്‍റ​ർ നാ​ഷ​ണ​ലി​നു ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സാ​ന്പ​ത്തി​ക സാ​മൂ​ഹ്യ ആ​ലോ​ച​നാ സ​മി​തി​യു​ടെ പ്ര​ത്യേ​ക ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ എ​ൻ​ജി​ഒ അം​ഗ​ത്വ​മു​ണ്ട്. 2022 ൽ ​നൂ​റാം​വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന സം​ഘ​ട​ന തു​ട​ങ്ങി​യ​ട​ത്തു ത​ന്നെ ഒ​രു ന​ല്ല തി​രി​ച്ചു​വ​ര​വി​നാ​യി പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ്. ന്യൂ​യോ​ർ​ക്കി​ലും ന്യൂ​ജേ​ർ​സി​യി​ലും ഇ​തി​ന​കം ക്ല​ബ്ബ് മു​ന്നേ​റ്റം ഉ​ണ്ടാ​ക്കി.

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ജ​നീ​വ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​ക്ക് താ​യ്ല​ൻ​ഡി​ലും സാ​റ്റ​ലെ​റ്റ് ഓ​ഫീ​സു​ണ്ട്. ക്ല​ബ്ബി​നു ഇ​ന്ത്യ​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മു​ണ്ട്. മൂ​ണ്‍ സാം​ഗ് ബോ​ങ് (കൊ​റി​യ ) പ്ര​സി​ഡ​ന്‍റ്, ജെ​ന്നി​ഫ​ർ ജോ​ണ്‍​സ് (ഓ​സ്ട്രേ​ലി​യ ) പ്ര​സി​ഡ​ന്‍റ് ഇ​ലെ​ക്ട്, ഫി​ലി​പ്പ് ചെ​റി​യാ​ൻ (ഇ​ന്ത്യ) ട്ര​ഷ​റ​ർ , ജോ​സ് വ​ര്ഗീ​സ് (ഇ​ന്ത്യ) സെ​ക്ര​ട്ട​റി ജ​ന​റ​ൽ തു​ട​ങ്ങി​യ​വ​ർ അ​ന്ത​ർ​ദേ​ശീ​യ സാ​ര​ഥി​ക​ളാ​ണ്.

അ​മേ​രി​ക്ക​യി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക മാ​ത്യു ചാ​മ​ക്കാ​ല-631 645 0587, ​ജോ​സ​ഫ് കാ​ഞ്ഞ​മ​ല - 917 596 2119. ഷാ​ജു​ സാം- 646 427 4470, അ​ല​ക്സ് മാ​ത്യു- 516 567 5930.